കോട്ടയം: അടഞ്ഞു കിടന്ന തീയേറ്ററിന് 5 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ. പള്ളിക്കത്തോട്ടിലെ അഞ്ചാനി തിയേറ്ററിനാണ് കെഎസ്‌ഇബി ലക്ഷങ്ങളുടെ ബിൽ നൽകി ഞെട്ടിച്ചത്. കഴിഞ്ഞ വര്‍ഷം മാർച്ച് പകുതിക്ക് ശേഷം ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ തിയേറ്റർ അടഞ്ഞു കിടക്കുകയാണ്. 2020 മാർച്ച് മുതലുള്ള വൈദ്യുതി ചാര്‍ജ് കുടിശികയായിട്ടുണ്ടെന്ന് കാണിച്ച് കെഎസ്ഇബി ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുകയാണ്. 521505 രൂപയാണ് അടയ്ക്കാനുള്ളതായി നോട്ടീസിൽ പറയുന്നത്.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ ജിജി അഞ്ചാനിയുടെ ഉടമസ്ഥതയിലുള്ളതാണ് തിയേറ്റർ. 2019 ഡിസംബറിലാണ് തിയേറ്റർ പ്രവർത്തനം ആരംഭിച്ചത്.