കോട്ടയം : മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം(Economic reservation in Kerala) ഏർപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന സാമൂഹിക-സാമ്പത്തിക സർവേയിൽ(Socio-Economic Survey) തങ്ങളുടെ ആവശ്യങ്ങൾ അവഗണിച്ചതിനെതിരെ എതിർപ്പുയര്‍ത്തി എൻഎസ്എസ്(Nair Service Society). എൻഎസ്എസിന്‍റെ മുഖപത്രമായ സർവീസിൽ(NSS mouthpiece Service) ആണ് വിമർശനം.
എൻഎസ്എസിന്‍റെ ആവശ്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുള്ള കമ്മിഷന്‍ കണ്ടെത്തൽ തികച്ചും അപലപനീയമാണ്. കമ്മിഷന്‍റെ നിലപാട് പുനപ്പരിശോധിച്ച് രാജ്യത്ത് സെന്‍സസ് എടുക്കുന്ന രീതിയിലുള്ള വിവരശേഖരണത്തിലൂടെ സര്‍വേ പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ആര്‍ക്കോ വേണ്ടിയുള്ള പ്രഹസനമായി ഇത് അവസാനിക്കുമെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
മുന്നാക്ക സമുദായങ്ങളെ സംബന്ധിച്ചായാലും സര്‍ക്കാരിനെ സംബന്ധിച്ചായാലും ഭാവിയില്‍ ഇതൊരു ആധികാരിക രേഖയായി മാറേണ്ടതാണ്. രാജ്യത്തെ സെന്‍സസ് എടുക്കുന്ന മാതൃകയിലും സംവിധാനത്തിലും യോഗ്യരായ ഉദ്യോഗസ്ഥരെ കൊണ്ട് വിവരശേഖരണം നടത്തണമെന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു.