കോട്ടയം: 'കൊവിഡ് റിലീഫ് @ പുതുപ്പള്ളി' പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളിയിലെ സർക്കാർ ആശുപത്രികളിൽ ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു. ഉമ്മൻ ചാണ്ടി എംഎൽഎയുടെ നേതൃത്വത്തിൽ ബംഗ്ലൂരുവിലെ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ വാകത്താനം, തോട്ടയ്ക്കാട്, അകലക്കുന്നം, അയർക്കുന്നം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലാണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തത്.
നേരത്തെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി അഞ്ച് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ റൗണ്ട് ടേബിളിന്‍റെ സഹകരണത്തോടെ ലഭ്യമാക്കിയിരുന്നു. വിവിധ ആശുപത്രികളിൽ നടന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ആശുപത്രി അധികൃതർക്ക് കൈമാറി. ചടങ്ങുകളിൽ ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് , അഡ്വ. ഫിൽസൺ മാത്യൂസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സുധ കുര്യൻ, നെബു ജോൺ തുടങ്ങിയവർ പങ്കെടുത്തു.
Also Read: നിര്‍മാണത്തിലിരുന്ന പള്ളിക്കെട്ടിടം തകര്‍ന്നുവീണ് അഞ്ച് പേര്‍ക്ക് പരിക്ക്