കോട്ടയം: കടം കൊടുത്ത നൂറു രൂപ തിരികെ ചോദിച്ചതിന്‍റെ വിരോധത്തില്‍ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പാലാ അഡാർട്ട് റോഡിലെ തോംസൺ ലോഡ്ജിലെ താമസക്കാരനായ കൊല്ലം നെടുമ്പ്രം ഭാഗത്ത് പുതുകുന്നേൽ വീട്ടിൽ ഷിബു എന്നു വിളിക്കുന്ന ഷെഫീക്കിനെ (44) ആണ് അറസ്റ്റിലായത്. അടുത്ത മുറിയിലെ താമസക്കാരനായ ആലുവ ചൂർണ്ണിക്കര മാടാനി വീട്ടിൽ ജോബി (47) കറിക്കത്തികൊണ്ട് വെട്ടുകയായിരുന്നു.
Also Read: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച് മൊബൈൽ ഫോൺ കവർന്ന ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റിൽ
ബുധനാഴ്ച രാത്രി ജോബി തരുവാനുള്ള നൂറു രൂപ തിരികെ ചോദിക്കാനാണ് ഷിബുവിന്‍റെ മുറിയിൽ എത്തിയത്. ഈ സമയം മദ്യലഹരിയിൽ ആയിരുന്ന ജോബി ഷിബുവുമായി വാക്കേറ്റം ഉണ്ടാക്കി. പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന കറിക്കത്തികൊണ്ട് ഷിബുവിനെ വെട്ടുകയും കുത്തുകയും ചെയ്യുകയായിരുന്നു.
പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് ഫോറൻസിക് വിദഗ്ധരുടെയും മറ്റും സാന്നിദ്ധ്യത്തിൽ തെളിവെടുപ്പ് നടത്തി. പാല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.