ETV Bharat / state

ടി.ഐ മധുസൂദനന്‍ എംഎല്‍എക്ക് വധഭീഷണി; വ്യാജ പേരില്‍ ഒളിവില്‍ കഴിഞ്ഞ പൂജാരി അറസ്റ്റില്‍ - latest news in kerala

2016ല്‍ ടി.ഐ മധുസൂദനന്‍ പയ്യന്നൂരില്‍ സിപിഎം ഏരിയ സെക്രട്ടറി ആയിരിക്കെയും ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ ഓരോ ക്ഷേത്രങ്ങളിലായി പൂജാരിയായി ജോലി ചെയ്‌ത് വരികയായിരുന്നു.

പയ്യന്നൂർ MLA യെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കണ്ണൂർ ചെറുതാഴം സ്വദേശിയായ വിജേഷിനെയാണ് പയ്യന്നൂർ  പയ്യന്നൂർ MLA  മധുസൂദനന്‍ എംഎല്‍എക്കെതിരെ വധഭീഷണി  വധഭീഷണി  കോട്ടയം വാര്‍ത്തകള്‍  കോട്ടയം ജില്ല വാര്‍ത്തകള്‍  കോട്ടയം പുതിയ വാര്‍ത്തകള്‍  കേരളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  എംഎല്‍എക്കെതിരെ വധഭീഷണി
അറസ്റ്റിലായ ചെറുതാഴം സ്വദേശി വിജേഷ്‌
author img

By

Published : Oct 29, 2022, 7:45 PM IST

കോട്ടയം: പയ്യന്നൂര്‍ എംഎല്‍എ ടി.ഐ മധുസൂദനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ചെറുതാഴം സ്വദേശി വിജേഷാണ് അറസ്റ്റിലായത്. ഇന്ന് (ഒക്‌ടോബര്‍ 29) രാവിലെയാണ് പയ്യന്നൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

ഒക്‌ടോബര്‍ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ യുവാവ് മുണ്ടക്കയത്തെ ഒരു ക്ഷേത്രത്തില്‍ ബ്രഹ്മചാരി വിജേഷ് ചൈതന്യ എന്ന വ്യാജ പേരില്‍ പൂജാരിയായി കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്.

നേരത്തെ 2016ല്‍ ടി.ഐ മധുസൂദനന്‍ പയ്യന്നൂരില്‍ സിപിഎം ഏരിയ സെക്രട്ടറി ആയിരിക്കെയും ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ ഓരോ ക്ഷേത്രങ്ങളിലായി പൂജാരിയായി ജോലി ചെയ്‌ത് വരികയായിരുന്നു. അതിനിടെയാണ് ഒക്‌ടോബര്‍ അഞ്ചിന് വീണ്ടും ഭീഷണി മുഴക്കിയത്.

സംഭവത്തില്‍ പയ്യന്നൂർ ഡിവൈഎസ്‌പി കെ.ഇ പ്രേമചന്ദ്രന്‍റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് ഇയാള്‍ മുണ്ടക്കയത്തുണ്ടെന്ന വിവരം ലഭിച്ചത്. അന്വേഷണത്തില്‍ ഇയാളുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചതോടെ സൈബര്‍ സെല്ലിന്‍റെ സഹായത്താല്‍ പൊലീസ് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മുണ്ടക്കയത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.