ETV Bharat / state

കോട്ടയത്ത് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി, സംസ്‌കരിച്ചു ; ചിതാഭസ്‌മം ശേഖരിച്ച് കല്ലറയിൽ നിക്ഷേപിക്കും - മാറിയ മൃതദേഹം സംസ്‌കരിച്ചു

Dead body changed at Kottayam private hospital: ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ച സ്ഥലത്ത് നിന്നും ഭസ്‌മം ശേഖരിച്ച് കല്ലറയിൽ നിക്ഷേപിക്കാൻ തയ്യാറാണെന്ന് മക്കൾ അറിയിക്കുകയായിരുന്നു

Etv Bharatശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ച സ്ഥലത്ത് നിന്നും ഭസ്മം ശേഖരിച്ച് കല്ലറയിൽ നിക്ഷേപിക്കാൻ തയ്യാറാണെന്ന് മക്കൾ സമ്മതിച്ചു  കോട്ടയത്ത് ആശുപത്രിയിൽ മൃതദേഹം മാറി നൽകി  കാഞ്ഞിരപ്പള്ളിയിലെ മേരി ക്വിൻസ് ആശുപത്രിയിൽ  മേരി ക്വിൻസ് ആശുപത്രി കാഞ്ഞിരപ്പള്ളി  കമലാക്ഷിയ്ക്ക് പകരം നൽകിയത് ശോശാമ്മയുടെ മൃതദേഹം  ചിതാഭസ്‌മം കല്ലറയിൽ നിക്ഷേപിക്കാൻ മക്കൾ  ആശുപത്രിയിൽ മൃതദേഹം മാറി
Etv BharatDead body changed at Kottayam private hospital
author img

By ETV Bharat Kerala Team

Published : Nov 9, 2023, 8:12 PM IST

ശോശാമ്മയുടെ മൃതദേഹത്തിന് പകരം കമലാക്ഷിയുടെ മൃതദേഹം ബന്ധുക്കൾക്ക് നൽകി

കോട്ടയം : സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി. ഒടുവിൽ പൊലീസെത്തിയതോടെയാണ് പ്രശ്‌ന പരിഹാരമായത് (Dead bodies Were Swapped at Kottayam private hospital). കോട്ടയം കാഞ്ഞിരപ്പള്ളിയിലെ മേരി ക്വീന്‍സ് ആശുപത്രിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മയുടെ മൃതദേഹത്തിന് പകരം ചിറക്കടവ് സ്വദേശിനി കമലാക്ഷിയുടെ മൃതദേഹം ബന്ധുക്കൾക്ക് നൽകുകയായിരുന്നു.

മോർച്ചറിയിൽ അടുത്തടുത്ത അറകളിലാണ് ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരുന്നത്. ബന്ധുക്കൾ വിശദീകരണം തേടിയപ്പോൾ ശോശാമ്മയുടെ മൃതദേഹം ആളുമാറി ദഹിപ്പിച്ചെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഇതോടെ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി.

മേരി ക്വീന്‍സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ചയാണ് ശോശാമ്മ ജോൺ മരിച്ചത്. വിദേശത്തുള്ള ബന്ധുക്കൾ എത്തുന്നതിനായി മൃതദേഹം ഈ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് (നവംബർ 09) രാവിലെ മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് ആശുപത്രി അധികൃതർ നൽകിയ മൃതദേഹം ശോശാമ്മയുടേതല്ലെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

ചിറക്കടവ് സ്വദേശിനി കമലാക്ഷിയുടെ മൃതദേഹമാണ് മോർച്ചറിയിൽ ഉണ്ടായിരുന്നത്. അന്വേഷിച്ചപ്പോൾ കമലാക്ഷിയ്‌ക്ക് പകരം ചിറക്കടവ് സ്വദേശികൾക്ക് ശോശാമ്മയുടെ മൃതദേഹം മാറി നൽകിയെന്നും അവർ സംസ്‌കരിച്ചെന്നും ആയിരുന്നു ആശുപത്രി അധികൃതർ നൽകിയ മറുപടി. ഇതോടെ ആശുപത്രി പരിസരത്ത് ബന്ധുക്കൾ ബഹളം വച്ചു.

തുടർന്ന് പൊലീസെത്തിയാണ് പ്രശ്‌ന പരിഹാര ചർച്ചകൾ നടത്തിയത്. വീഴ്‌ച സംഭവിച്ചതിന് ആശുപത്രി മാനേജ്മെൻ്റ് ബന്ധുക്കളോട് മാപ്പുപറഞ്ഞു. ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ച സ്ഥലത്ത് നിന്നും ഭസ്‌മം ശേഖരിച്ച് കല്ലറയിൽ നിക്ഷേപിക്കാൻ തയ്യാറാണെന്ന് മക്കൾ സമ്മതിച്ചു. കമലാക്ഷിയുടെ മൃതദേഹം മക്കൾ ഏറ്റുവാങ്ങി ചിറക്കടവിലേക്ക് കൊണ്ടുപോയി.

കടയ്ക്കലിലും സമാന സംഭവം : കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകിയത് വലിയ വിവാദമായിരുന്നു. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി 68 വയസുള്ള വാമദേവന്‍റെ മൃതദേഹത്തിന് പകരം, രാജേന്ദ്രൻ നീലകണ്‌ഠൻ എന്നയാളുടെ മൃതദേഹമാണ് മാറി നൽകിയത്. ജൂലൈ ഒന്നിനായിരുന്നു സംഭവം.

വാമദേവന്‍റെ ബന്ധുക്കൾ അന്ത്യകർമങ്ങൾക്കായി മൃതദേഹം വീട്ടിലെത്തിച്ച് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് മാറിയ വിവരം അറിഞ്ഞത്. പിന്നാലെ ആശുപത്രിയിൽ വീണ്ടുമെത്തിച്ച് വാമദേവന്‍റെ മൃതദേഹവുമായി ബന്ധുക്കള്‍ മടങ്ങി. മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പാക്കിയതിന് ശേഷമാണ് ആശുപത്രി ജീവനക്കാർ വിട്ടുനൽകിയത്.

READ ALSO: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി; സംഭവത്തില്‍ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം

പക്ഷേ ഏറെനാൾ വെന്‍റിലേറ്ററിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാമദേവന്‍റെ മൃതദേഹം ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ ബന്ധുക്കൾക്ക് കഴിയാതെ വന്നതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. 2021ല്‍ കോഴിക്കോടും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നൽകിയതായി ബന്ധുക്കള്‍ പരാതിയുമായി എത്തിയതോടെയാണ് സംഭവം വിവാദമായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.