ETV Bharat / state

ശബരിമല മലയരയർക്ക് വിട്ടുകൊടുക്കണം: ദലിത്-ആദിവാസി മഹാസഖ്യം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണം രാജകുടുംബത്തിന് നൽകിയ സുപ്രീം കോടതി വിധിക്കെതിരെ സംസാരിക്കവെയാണ് ദലിത്-ആദിവാസി മഹാസഖ്യം ഇക്കാര്യം ആവശ്യപ്പെട്ടത്

ശബരിമല  Sabarimala temple  supream court  verdict  Dalit-Adivasi Grand Alliance
ശബരിമല അമ്പലം മലയരയർക്ക് വിട്ടുകൊടുക്കണം; ദലിത്-ആദിവാസി മഹാസഖ്യം
author img

By

Published : Jul 15, 2020, 6:04 PM IST

കോട്ടയം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം രാജ കുടുംബത്തിനെങ്കിൽ ശബരിമല ക്ഷേത്രം മലയരയർക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി ദലിത് ആദിവാസി മഹാസഖ്യം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണം രാജകുടുംബത്തിന് നൽകിയ സുപ്രീം കോടതി വിധിക്കെതിരെ സംസാരിക്കവെയാണ് ദലിത്-ആദിവാസി മഹാസഖ്യം ഇക്കാര്യം ആവശ്യപ്പെട്ടത്.

ശബരിമല അമ്പലം മലയരയർക്ക് വിട്ടുകൊടുക്കണം; ദലിത്-ആദിവാസി മഹാസഖ്യം

ക്ഷേത്രത്തിൻ്റെ അവകാശം സംബന്ധിച്ച വിധി സ്വാഗതം ചെയ്ത സർക്കാരും പ്രതിപക്ഷവും ബിജെപിയും തങ്ങളുടെ ആവശ്യത്തിന് മുൻകൈ എടുക്കണമെന്നും സഖ്യം ആവശ്യപ്പെടുന്നു. കോടതി പറഞ്ഞ മാതൃകയിൽ പത്മനാഭാ സ്വാമി ക്ഷേത്രത്തിന് രൂപികരിക്കുന്ന ഭരണ സമിതി പോലെ മലയരയ സമുദായത്തിന് ഭരണാധികാരം നൽകി കൊണ്ട് പ്രത്യേക സമിതി രൂപികരിച്ചാൽ അതിനെ സ്വാഗതം ചെയ്യുമെന്നും ദലിത്-ആദിവാസി മഹാസഖ്യം രക്ഷാധികാരി പി രാമഭദ്രൻ കോട്ടയത്ത് പറഞ്ഞു.

ശബരിമല അമ്പലം മല അരയ സമുദായത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണന്ന് തെളിയിക്കുന്ന വിവരങ്ങൾ സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇത്തരത്തിൽ കൈയടക്കി വച്ചിരിക്കുന്ന ക്ഷേത്രങ്ങൾ മല അരയർക്ക് നൽകണം. ശബരിമല പോലെ തന്നെ നിലയ്ക്കൽ, വള്ളിയാംകാവ് തുടങ്ങിയ ക്ഷേത്രങ്ങളും മലയര സമുദായത്തിൻ്റെേത് ആയിരുന്നെന്നും പിന്നീട് ഈ ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ് കൈക്കലാക്കുകയായിരുന്നെന്നും പി.രാമഭദ്രൻ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.