ETV Bharat / state

വീട്ടുമുറ്റത്ത് അലങ്കാരത്തിന് വിതച്ച നെല്ല് വിളഞ്ഞത് നൂറുമേനി; സന്തോഷം പങ്കിട്ട് തോമസും കുടുംബവും - നെൽ കൃഷി

പുതിയ വീടിന്‍റെ മുന്നില്‍ പച്ചപ്പ് ആഗ്രഹിച്ച് വിതറിയ നെല്‍ വിത്തുകളാണ് വിളഞ്ഞ് പാകമായത്. സാധാരണ പാടത്തു വിളയുന്നതിൽ കൂടുതൽ കതിരുമായി നിൽക്കുന്ന തോമസിന്‍റെ നെൽ കൃഷി കാണാൻ എത്തുന്നവരും ഏറെയാണ്

Cultivation of rice  Cultivation of rice in courtyard at Kottayam  Cultivation of rice in courtyard  അലങ്കാരത്തിന് വിതച്ച നെല്ല് വിളഞ്ഞത് നൂറുമേനി  കോട്ടയം  നെൽ കൃഷി  നെല്ല്
അലങ്കാരത്തിന് വിതച്ച നെല്ല് വിളഞ്ഞത് നൂറുമേനി; സന്തോഷം പങ്കിട്ട് തോമസും കുടുംബവും
author img

By

Published : Oct 2, 2022, 12:26 PM IST

കോട്ടയം: അലങ്കാരത്തിന് വിതച്ച നെല്ല് വിളഞ്ഞ് നൂറുമേനിയായതിന്‍റെ സന്തോഷത്തിലാണ് കോട്ടയം ചെറുവള്ളി തുണ്ടു മുറിയിൽ തോമസും കുടുംബവും. വിളവെടുക്കാറായ കരനെൽ കൃഷി കാണാൻ എത്തുന്നവരുടെ തിരക്കാണിവിടെ. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് തോമസും കുടുംബവും മണിമലയിൽ നിന്നും വെറുവള്ളിയിലേക്ക് താമസം മാറിയത്.

തോമസിന്‍റെ വീട്ടുമുറ്റത്ത് വിളഞ്ഞ നെല്ല്

ഗൃഹപ്രവേശത്തിന് മുന്നോടിയായി വീട്ടുമുറ്റത്ത് പച്ചപ്പ് ആഗ്രഹിച്ച് വിതറിയ നെല്‍ വിത്തുകളാണ് വീട്ടുകാരെ അതിശയിപ്പിച്ച് വിളഞ്ഞു പാകമായി നിൽക്കുന്നത്. കരനെൽ കൃഷിയെപ്പറ്റി ചിന്തിച്ചിട്ടു പോലുമില്ലാത്ത നാട്ടിൽ, സാധാരണ പാടത്തു വിളയുന്നതിൽ കൂടുതൽ കതിരുമായി നിൽക്കുന്ന നെൽ ചെടികള്‍ കാണാൻ എത്തുന്നവരും എറെ. മങ്കൊമ്പിൽ നിന്ന് ഒരു ബന്ധു എത്തിച്ചു നൽകിയ നെൽവിത്തുകളാണ് ഇവിടെ വിതച്ചത്.

അടുത്ത തവണ കൂടുതൽ സ്ഥലത്ത് നെൽ കൃഷി ഇറക്കാനുള്ള തയാറെടുപ്പിലാണ് തോമസ്. മഴയില്ലാത്ത സമയങ്ങളിൽ വെള്ളമൊഴിച്ചും, കൃത്യമായ ഇടവേളകളിൽ ജൈവ വളം നല്‍കി പരിപാലിച്ചതും ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളാണ്. മികച്ച കർഷകനായ തോമസിന്‍റെ പുരയിടത്തിൽ നെല്ലിന് പുറമേ കപ്പ, വാഴ, ചേമ്പ് ,ചേന തുടങ്ങിയ കൃഷികളുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.