ETV Bharat / state

എസ്‌പിയുടെ വാഹനത്തില്‍ അടിച്ച ശേഷം ഓടി രക്ഷപെട്ട യുവാവ് മരിച്ച നിലയിൽ - വെച്ചൂർ

രാത്രി 10 മണിയോടെ ബൈക്കിൽ എത്തിയ ലിജോയും സുഹൃത്തും ചക്രംപടിക്കു സമീപം റോഡരികിൽ പാർക്കു ചെയ്‌തിരുന്ന ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇന്നോവാ കാറിൽ കൈകാെണ്ട് അടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

പൊലീസ് ജീപ്പില്‍ അടിച്ചു  പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ച നിലയിൽ  യുവാവ് മരിച്ച നിലയിൽ  man who run in fear of police found dead  man who run in fear of police found dead at kottayam  criminal found dead in field  kottayam lijo antony death
പൊലീസ്‌ ജീപ്പില്‍ അടിച്ചു; പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് മരിച്ച നിലയിൽ
author img

By

Published : Nov 8, 2021, 4:23 PM IST

കോട്ടയം: ജില്ല പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തില്‍ കൈ കൊണ്ട് അടിച്ച ശേഷം ഓടി രക്ഷപ്പെട്ട യുവാവ് മരിച്ച നിലയില്‍. വെച്ചൂർ വാടപ്പുറത്ത്ചിറ ആന്‍റപ്പന്‍റെ മകൻ ലിജാേ ആന്‍റണി ( 26 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

വെച്ചൂർ ഭാഗത്തു നിന്നും ഇന്നലെ രാത്രി 10 മണിയോടെ ബൈക്കിൽ എത്തിയ ലിജോയും സുഹൃത്തും ചക്രംപടിക്കു സമീപം റോഡരികിൽ പാർക്കു ചെയ്‌തിരുന്ന ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇന്നോവാ കാറിൽ കൈകാെണ്ട് അടിച്ചു. കാറിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ ചാടി ഇറങ്ങിയതാേടെ യുവാക്കൾ സമീപത്തുള്ള ലക്ഷ്‌മി റിസോർട്ടിലേക്ക് ഓടി കയറി.

ALSO READ: ജോജുവിനെ കയ്യേറ്റം ചെയ്‌ത കേസ്: ടോണി ചമ്മണിയുള്‍പ്പെടെയുള്ളവർ ഇന്ന് കീഴടങ്ങും

യുവാക്കളെ പൊലീസുകാരും ഹോട്ടൽ ജീവനക്കാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലീസുകാർ മടങ്ങിയെങ്കിലും ഹോട്ടൽ ജീവനക്കാർ യുവാക്കൾ എവിടെ എങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്ന് പരിസരങ്ങളില്‍ തെരച്ചിൽ തുടർന്നു. പാതിരാത്രിയോടെ ഹോട്ടലിന്‍റെ മതിലിന് പുറത്തുള്ള ചക്രംപടിക്ക് സമീപം പാടത്തെ ചാലിൽ കിടക്കുന്ന യുവാവിനെ കണ്ട ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കുമരകം സി.ഐ. വി.സജികുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി യുവാവിനെ മെഡിക്കൽ കാേളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഞ്ചരിച്ച ബൈക്കും കൂടെ ഉണ്ടായിരുന്ന യുവാവിനെയും കണ്ടെത്തിയിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.