കോട്ടയം: നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ വെള്ളാവൂർ പായിക്കുഴി വീട്ടിൽ സന്ദീപിനെ കാപ്പ നിയമപ്രകാരം കുറ്റം ചുമത്തി നാടുകടത്തി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് സന്ദീപിനെ ഒരു വർഷത്തേക്ക് കോട്ടയത്തുനിന്നും നാടുകടത്തി ഉത്തരവിറക്കിയത്.
ALSO READ: റിയാസിനെതിരായ അധിക്ഷേപം; അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുത്തു
മണിമല പൊലീസ് സ്റ്റേഷൻ പരിധിയിലെ പഴയിടം, പായികുഴി, വെള്ളാവൂർ, കടയനിക്കാട് പ്രദേശങ്ങളിൽ ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. കൊലപാതകശ്രമം, ഭവനഭേദനം, ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക തുടങ്ങിയ കേസുകളാണുള്ളത്. 2009 മുതലാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്. കേരളത്തില്‍ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമമാണ് കാപ്പ.