കോട്ടയം: എറണാകുളത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭന്‍റെ ചിത്രം ഒഴിവാക്കിയതിനെതിരെ എൻ.എസ്.എസ്. രാഷ്ട്രീയപ്പാർട്ടികൾ മന്നത്ത് പത്മനാഭന്‍റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുകയും ചിലപ്പോൾ മാറ്റിവയ്ക്കുകയും ചെയ്യുന്നു. അത് അവരുടെ താത്‌ക്കാലിക രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണെന്ന് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ ആരോപിച്ചു.
ALSO READ: പതാകയുയർന്നു ; സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം
'സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ട് എന്ന് മനസ്സിലാക്കിയാൽ മതി. മന്നമോ എന്‍.എസ്.എസോ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള നിലപാടുകൾ ഒരിക്കലും സ്വീകരിച്ചിട്ടില്ല. വിമോചന സമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുർഭരണത്തിന് എതിരെയും സാമൂഹ്യനീതിക്കു വേണ്ടിയും ആയിരുന്നു'. അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണന്നും എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.