ETV Bharat / state

പുതുപ്പള്ളിയിൽ ജെയ്‌ക്കും കോട്ടയത്ത് അനിൽകുമാറും മത്സരിച്ചേക്കുമെന്ന് സൂചന - സിപിഎം സ്ഥാനാർഥി നിർണയം

ഏറ്റുമാനുരിൽ സുരേഷ് കുറുപ്പോ വിഎൻ വാസവനോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇവരുടെ കാര്യത്തിൽ ഇളവുകൾ തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്.

കോട്ടയം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്  CPM KOTTAYAM  സ്ഥാനാർഥി നിർണയം  നിയമസഭാ തെരഞ്ഞെടുപ്പ്  സിപിഎം സ്ഥാനാർഥി നിർണയം  kerala assembly election 2021
പുതുപ്പള്ളിയിൽ ജെയ്‌ക്കും കോട്ടയത്ത് അനിൽകുമാറും മത്സരിച്ചേക്കുമെന്ന് സൂചന
author img

By

Published : Mar 3, 2021, 5:04 PM IST

കോട്ടയം: ജില്ലയിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഇന്നു ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായതായി സൂചന. പുതുപ്പള്ളിയിൽ ജെയ്‌ക് സി തോമസും കോട്ടയത്ത് അഡ്വ.കെ.അനിൽകുമാറും മത്സരിച്ചേക്കുമെന്നാണ് സൂചന. ഏറ്റുമാനുരിൽ സുരേഷ് കുറുപ്പോ വിഎൻ വാസവനോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇവരുടെ കാര്യത്തിൽ ഇളവുകൾ തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്.

അതേ സമയം സ്ഥാനാർഥികളെ സംബന്ധിച്ച് ചർച്ച നടന്നുവെന്നും എന്നാൽ തീരുമാനമായിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ പറഞ്ഞു. നിലവിൽ കോട്ടയത്ത് സിപിഎമ്മിന് മൂന്നു സീറ്റ് എന്ന നിലയിലാണ് ചർച്ച. നാളെയും ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.