കോട്ടയം: കോട്ടയം നഗരസഭാ ഭരണസമിതിക്കെതിരെ വിവിധ ആരോപണങ്ങൾ ഉയർത്തി ഇടത് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും. പ്രതിപക്ഷ കൺസിലർമാരുടെ വാർഡുകളെ പദ്ധതികളിൽ നിന്ന് മാറ്റി നിര്‍ത്തുന്നതായും ആക്ഷേപമുണ്ട്. ഹരിത കേരളം, ലൈഫ് തുടങ്ങിയ സർക്കാർ പദ്ധതികൾ നടത്തുന്നില്ലന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിക്കുന്നു.
നഗരസഭാ ഓഫീസിന് മുന്നിൽ ചേർന്ന ധർണ സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. നാല് വർഷത്തിനിടക്ക് സംസ്ഥാന മന്ത്രിമാരെ പങ്കെടുപ്പിച്ച് ഒരു പരിപാടി പോലും സംഘടിപ്പിക്കാൻ നഗരസഭ തയ്യാറായിട്ടില്ല. ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചും അഴിമതിയിൽ മുങ്ങിയുമാണ് നഗരസഭയുടെ നിലവിലെ പ്രവര്‍ത്തനം. നഗരസഭക്ക് എതിരായ പ്രതിഷേധ പാടികൾ കൂടുതൽ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സിപിഎം.