ETV Bharat / state

കോട്ടയത്ത് 104 പേർക്ക് കൊവിഡ്

97 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്.

author img

By

Published : Aug 22, 2020, 8:31 PM IST

കോവിഡ് അപ്ഡേഷൻ  Covid for 104 people in Kottayam  കോട്ടയത്ത് 104 പേർക്ക് കൊവിഡ്
കൊവിഡ്

കോട്ടയം: ജില്ലയില്‍ പുതുതായി 104 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 97 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 21 പേർക്കാണ് സമ്പർക്കത്തിലൂടെ മുൻസിപ്പാലിറ്റി മേഖലയിൽ രോഗം സ്ഥിരീകരിച്ചത്. ഈരാറ്റുട്ടേ, മുണ്ടക്കയം പഞ്ചായത്തുകളിൽ 11 പേർക്ക് വീതവും, വിജയപുരം പഞ്ചായത്തിൽ 10 പേർക്കും, മീനടം പഞ്ചായത്തിൽ ഏഴ് പേർക്കും, പാറത്തോടിൽ ആറ് പേർക്കും വൈക്കം ചെമ്പ് മേഖലയിൽ അഞ്ച് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

ആർപ്പുക്കര, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട് ഗ്രാമപഞ്ചായത്തുകളിൽ മൂന്ന് പേർക്ക്ത വീതവും കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന നാലു പേരും രോഗബാധിതരുടെ പട്ടികയിൽ പെടുന്നു. വിദേശത്ത് നിന്നെത്തിയ 125 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 218 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 786 പേരും ഉള്‍പ്പെടെ 1129 പേര്‍ക്ക് പുതിയതായി ക്വാറന്‍റൈന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ 992 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. അതേസമയം രോഗം ഭേദമായ 87 പേര്‍ കൂടി ആശുപത്രി വിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.