ETV Bharat / state

കോട്ടയത്ത് നിയന്ത്രണം വിട്ട് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു ; ആളപായമില്ല - kottayam

റോഡിലൂടെ നിരങ്ങി നീങ്ങിയ ലോറി സമീപത്ത് പാർക്ക് ചെയ്‌തിരുന്ന കാർ തകർത്തു.

നിയന്ത്രണം വിട്ട് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു  കോട്ടയം  കോട്ടയം ജില്ലാ വാര്‍ത്തകള്‍  container lorry overturns in kottayam  kottayam  kottayam district news
കോട്ടയത്ത് നിയന്ത്രണം വിട്ട് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു; ആളപായമില്ല
author img

By

Published : Apr 14, 2021, 9:49 AM IST

കോട്ടയം: ഉപ്പൂട്ടിക്കവലയ്ക്ക് സമീപം കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. 50 മീറ്ററോളം റോഡിലൂടെ നിരങ്ങി നീങ്ങിയ ലോറി സമീപത്ത് പാർക്ക് ചെയ്‌തിരുന്ന കാർ തകർത്തു .ഇന്നലെ രാത്രി 10.40 നായിരുന്നു അപകടം.

കോട്ടയം ഭാഗത്തുനിന്നും ആലപ്പുഴയിലേക്ക് ലോഡുമായി പോയ കണ്ടെയ്‌നർ ലോറിയാണ് നിയന്ത്രണം വിട്ടുമറിഞ്ഞത്. രാജസ്ഥാനിൽനിന്ന് ലോഡുമായി എത്തിയതാണ് കണ്ടെയ്‌നര്‍ ലോറി. കൊശവളവ് സ്വദേശി വിവേകിന്‍റേതാണ് തകർന്ന കാർ. പൊലീസ് ഉടന്‍ സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.