കോട്ടയം: മുൻ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരായി വധഭീഷണി ഉയര്‍ന്നതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരുവഞ്ചൂരിനെതിരെ വന്ന ഭീഷണിയെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ല. ഇത് സംസ്ഥാനത്തെ ഭരണസംവിധാനത്തിന് മാനക്കേട് ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ഇടത് ഭരണത്തില്‍ ജയിലില്‍ കിടക്കുന്ന കുറ്റവാളികള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കുന്നതായി ആക്ഷേപം വ്യാപകമാണ്. ജയിലില്‍ ഭരണം നടത്തുന്നത് കുറ്റവാളികളാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത കാലത്ത് തിരുവഞ്ചൂര്‍ നീതി നടപ്പിലാക്കി. അത് ഏവരും പ്രശംസിച്ചിട്ടുള്ളതാണ്.
ഇതുമൂലം നിയമത്തെ അഭിമുഖീകരിക്കേണ്ടി വന്നവരാകാം തിരുവഞ്ചൂരിന് ഭീഷണി കത്തയച്ചത്. രാമാനാട്ടുകര സ്വര്‍ണക്കടത്ത് കേരളത്തിന്‍റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി. കള്ളക്കടത്തുകാരുടെയും അക്രമികളുടെയും നാടായി കേരളം മാറി ഇത് കേരളത്തിന്‍റെ യശസിന് കോട്ടം വരുത്തിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ALSO READ: കോഴിക്കോട് 40 രൂപ സബ്‌സിഡിയോടെ 60 രൂപയ്ക്ക് പെട്രോൾ!!!