കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയിലെ കെ-റെയിൽ കല്ലിടലിനെതിരെ നടന്ന പ്രതിഷേധത്തിൽ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്-ബിജെപി നേതാക്കൾ സമരം നടത്തി. പ്രായമായ സ്ത്രീകളടക്കം 27 പേരെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് നാലുപേരെ ഒഴികെ ബാക്കിയുള്ളവരെ പൊലീസ് വെറുതെ വിട്ടു.
നാല് യുവാക്കളെ റിമാൻഡ് ചെയ്യാനായിരുന്നു പൊലീസ് നീക്കം. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി ജോസഫ്, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, ബിജെപി നേതാവ് രാധാകൃഷ്‌ണ മേനോൻ എന്നിവരടക്കമുള്ളവരാണ് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുമ്പിൽ ഉപരോധം നടത്തിയത്.
അതേസമയം സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. അറസ്റ്റിനിടെ പരിക്ക് പറ്റിയവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായില്ലെന്ന് ആരോപണവുമുണ്ട്.
READ MORE: സ്ത്രീകളെയും കുട്ടികളെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു: കെ - റെയിലിനെതിരെ വൻ പ്രതിഷേധം