ETV Bharat / state

വെള്ളവും വെളിച്ചവുമില്ലാതെ പൊതുശുചിമുറി; ബുദ്ധിമുട്ടുന്നത് തീര്‍ഥാടകർ - പൊതുശുചിമുറി

രാമപുരത്തെ നാലമ്പലങ്ങളിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്കുകൂടി പ്രയോജനകരമാകേണ്ട ശൗചാലയമാണിത്.

പൊതുശുചിമുറി
author img

By

Published : Jul 29, 2019, 11:25 PM IST

Updated : Jul 30, 2019, 2:11 AM IST

കോട്ടയം: രാമപുരം ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച പബ്ലിക് കംഫര്‍ട് സ്റ്റേഷന്‍ അധികൃതരുടെ അനാസ്ഥയില്‍ ഉപയോഗശൂന്യമാകുന്നു. 25 വര്‍ഷം മുമ്പ് രാമപുരം കൊണ്ടാട് റോഡിനോട് ചേര്‍ന്ന് നിര്‍മിച്ചതാണ് ഈ പൊതുശൗചാലയം. വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്നതിനാല്‍ വെള്ളവും വെളിച്ചവുമില്ലാത്ത അവസ്ഥയിലാണ് കെട്ടിടം. പാടശേഖരത്തോട് തൊട്ടുചേര്‍ന്നാണ് ഇതിന്‍റെ സെപ്റ്റിക് ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. ടാങ്ക് പൊട്ടി മാലിന്യം പാടത്തേക്ക് എത്തുന്നതും പതിവാണ്.

വെള്ളവും വെളിച്ചവുമില്ലാതെ പൊതുശുചിമുറി; ബുദ്ധിമുട്ടുന്നത് തീര്‍ഥാടകർ

രണ്ട് മുറികളുള്ള കംഫര്‍ട് സ്റ്റേഷന്‍ വൃത്തിഹീനമായ സ്ഥിതിയിലാണ്. രാമപുരത്തെ നാലമ്പലങ്ങളിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്കുകൂടി പ്രയോജനകരമാകേണ്ട ശൗചാലയത്തിനാണ് ഈ ദുരവസ്ഥ. വാതിലുകള്‍ പൊളിഞ്ഞിളകിയ അവസ്ഥയിലും. ടാങ്കിന്‍റെ ഭിത്തിയില്‍ മരം വളർന്ന് നിൽക്കുന്നതും കെട്ടിടത്തിന് ഭീഷണിയായിട്ടുണ്ട്. കംഫര്‍ട് സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കിയിരിക്കുകയാണ്.

Intro:Body:

രാമപുരം അമ്പലം ജംഗ്ഷന് സമീപം രാമപുരം ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ചിട്ടുള്ള പബ്ലിക് കംഫര്‍ട് സ്റ്റേഷന്‍ അധികൃതരുടെ അനാസ്ഥയില്‍ ഉപയോഗശൂന്യമാകുന്നു. കാല്‍നൂറ്റാണ്ട് മുന്‍പ് പണിതീര്‍ന്ന കെട്ടിടം ഇന്ന് ഉപയോഗയോഗ്യമല്ലാത്ത സ്ഥിതിയിലാണ്.

25 വര്‍ഷം മുന്‍പ് രാമപുരം കൊണ്ടാട് റോഡിനോട് ചേര്‍ന്ന് നിര്‍മിച്ചതാണ് ഈ പൊതുശൗചാലയം. വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്നതിനാല്‍ വെള്ളവും വെളിച്ചവുമില്ലാത്ത അവസ്ഥയിലാണ് കെട്ടിടം. പാടശേഖരത്തോട് തൊട്ടുചേര്‍ന്നാണ് ഇതിന്റെ സെപ്റ്റിക് ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. ടാങ്ക് പൊട്ടി മാലിന്യം പാടത്തേയ്ക്ക് പരക്കുന്നതും പതിവാണ്.

2 മുറികളുള്ള കംഫര്‍ട് സ്റ്റേഷന്‍ വൃത്തിഹീനമായ സ്ഥിതിയിലാണ്. രാമപുരത്തെ നാലമ്പലങ്ങളിലേയ്‌ക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്കുകൂടി പ്രയോജനകരമാകേണ്ട ശൗചാലയത്തിനാണ് ഈ ദുരവസ്ഥ. വാതിലുകള്‍ പൊളിഞ്ഞിളകിയ അവസ്ഥയിലും. കരിങ്കല്ലില്‍ തീര്‍ത്ത ടാങ്കിന്റെ ഭിത്തിയില്‍ വളര്‍ന്ന മരം വലിപ്പം വെച്ചതോടെ കെട്ടിടത്തിനും ഭീഷണിയായിട്ടുണ്ട്.

അവശ്യസൗകര്യങ്ങളൊന്നുമില്ലെങ്കിലും രാത്രികാലങ്ങളില്‍ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതുമൂലം പരിസരത്ത് ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. യഥാവിധി സംരക്ഷിച്ചാല്‍ നൂറുകണക്കിന് ആളുകള്‍ക്ക് ഉപകാരപ്പെടുന്ന കംഫര്‍ട് സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

BYTE- M.R RAJU (N.C.P)Conclusion:
Last Updated : Jul 30, 2019, 2:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.