കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീർപ്പിലേക്ക്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷയിൽ കോടതി ബുധനാഴ്ച വിധി പറഞ്ഞേക്കും.
സെപ്‌തംബർ 30നാണ് ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴി ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ ഷിഹാബ് വഴിയരികിലെ കടയിൽ നിന്ന് മാമ്പഴം മോഷ്‌ടിച്ചത്. കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നെങ്കിലും ഒളിവില്‍ പോയ ഷിഹാബിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം ഷിഹാബിനെ പിടികൂടാതെ കേസ് ഒത്തു തീർപ്പാക്കാൻ പൊലീസ് ശ്രമിക്കുകയായിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.
More read: പൊലീസ് കള്ളനായി: പത്ത് കിലോ മാമ്പഴ മോഷണം കണ്ടത് സിസിടിവി, ഒടുവില്‍ കുടുങ്ങി