ETV Bharat / state

ഏറ്റുമാനൂരില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തെങ്ങ് വീണു - Coconut tree fell top of car

തെങ്ങ് വീണ് കാര്‍ ഭാഗികമായി തകരുകയായിരുന്നു. ഈ സമയത്ത് സമീപത്ത് കൂടെ നടന്ന് പോയ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ettumanoor  Coconut tree fell top of car  കാറിന് മുകളില്‍ തെങ്ങ് വീണു
ഏറ്റുമാനൂരില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തെങ്ങ് വീണു
author img

By

Published : Jul 2, 2022, 7:52 PM IST

കോട്ടയം: ഏറ്റുമാനൂരില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. കാര്‍ ഭാഗികമായി തകര്‍ന്നു. ഏറ്റുമാനൂര്‍ കോടതിക്ക് സമീപത്തായി ഇന്ന് (02-07-2022) ഉച്ചയോടെയാണ് അപകടം.

ഏറ്റുമാനൂര്‍ കോടതിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു

മാരിയമ്മൻ കോവിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അഭിഭാഷകൻ വിജയചന്ദ്രന്‍റെ കാറിന് മുകളിലേക്കാണ് തെങ്ങ് വീണത്. കാർ നിർത്തിയിട്ട ശേഷം വിജയചന്ദ്രൻ കോടതിയിലേക്ക് പോയ സമയത്തായിരുന്നു അപകടം. ഈ സമയം കാറിന് സമീപത്ത് കൂടി നടന്ന് പോയ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

തെങ്ങ് വീണ് കാറിന്‍റെ മുകൾ ഭാഗവും ചില്ലുകളും തകർന്നിട്ടുണ്ട്. കോട്ടയത്ത് നിന്നും ഫയർ ഫോഴ്‌സ് സംഘം എത്തിയാണ് കാറിന് മുകളിൽ കിടന്ന തെങ്ങ് മുറിച്ചു മാറ്റിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.