കോട്ടയം: നർക്കോട്ടിക്, ലൗ ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് ജിഹാദി പ്രീണന നിലപാടാണെന്ന് പി.സി ജോർജ്. ഈ നിലപാട് രാജ്യദ്രോഹപരമാണെന്നും അദ്ദേഹം പറഞ്ഞു.
പാലാ ബിഷപ്പിന്റെ പ്രസംഗത്തെ തുടർന്ന് ഇവിടെ നടക്കുന്ന പ്രതിഷേധങ്ങള്‍ താലിബാനിസമാണ്. ഒരു പറ്റം താലിബാനികൾ കുറുവടികളുമായി പാലായിൽ പ്രതിഷേധിക്കാൻ വന്നാൽ അതിനെ നിയന്ത്രിക്കാർ ഉള്ള കഴിവ് സർക്കാരിനില്ലേ എന്ന് പിസി ജോർജ് ചോദിച്ചു.
വിഷയത്തെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് പാണക്കാട് തങ്ങളും, കാന്തപുരം മുസലിയാരും പ്രതികരിക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരു പോയാലും കോൺഗ്രസിന് ഒന്നും സംഭവിക്കാനില്ലയെന്നായിരുന്നു കെ.പി അനിൽ കുമാറിന്റെ സി.പി.എം പ്രവേശനത്തെക്കുറിച്ച് പി.സി ജോര്‍ജ് പ്രതികരിച്ചത്.