കോട്ടയം: ആനധികൃതമായി ചാരായവില്‍പ്പന നടത്തിയ മൂന്നിലവ് കുറിഞ്ഞി പ്ലാവ് ഭാഗത്ത് മൂത്തേടത്ത് വീട്ടില്‍ അപ്പച്ചന്‍ എന്ന് വിളിക്കുന്ന ദേവസ്യ എക്സൈസ് പിടിയിലായി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒന്നര ലിറ്റര്‍ വാറ്റുചാരായവും, 115 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഈന്തപ്പഴവും ജാതിക്കായും മറയൂര്‍ ശര്‍ക്കരയും ഇട്ട് വാറ്റിയുണ്ടാക്കുന്ന ചാരായം കോവിഡിനുള്ള പ്രതിരോധ ആയുര്‍വേദ ഔഷധം എന്ന വ്യജേനയും തൊണ്ടയിലുള്ള വൈറസിനെ കൊല്ലാനുള്ള പ്രതിരോധ വാക്‌സിന്‍ എന്ന പേരിലും ദേവസ്യ വിറ്റ് വരികയായിരുന്നു. ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് .വി. പിള്ളയുടെ നേതൃത്വത്തില്‍ ഷാഡോ എക്‌സൈസ് അംഗങ്ങളായ ബിനീഷ് സുകുമാരന്‍ ,അഭിലാഷ് കുമ്മണ്ണൂര്‍, ഉണ്ണിമോന്‍ എന്നിവര്‍ ദേവസ്യയെ നിരീക്ഷിച്ച് വരികയായിരുന്നു. മേഖലയില്‍ കല്യാണപ്പാര്‍ട്ടികളില്‍ പോലും ഇയാള്‍ ഔഷധം വിതരണം ചെയ്യുന്നുണ്ടുന്നുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ആയുര്‍വേദ മരുന്നെന്ന വ്യാജേന ചാരായ വില്‍പ്പന നടത്തിയ ആള്‍ എക്‌സൈസ് പിടിയില്‍ - ചാരായ വില്‍പ്പന
ഈന്തപ്പഴവും ജാതിക്കായും മറയൂര്‍ ശര്‍ക്കരയും ഇട്ട് വാറ്റിയുണ്ടാക്കുന്ന ചാരായം കോവിഡിനുള്ള പ്രതിരോധ ആയുര്‍വേദ ഔഷധം എന്ന വ്യജേനയും തൊണ്ടയിലുള്ള വൈറസിനെ കൊല്ലാനുള്ള പ്രതിരോധ വാക്‌സിന്‍ എന്ന പേരിലും ദേവസ്യ വിറ്റ് വരികയായിരുന്നു.