കോട്ടയം : പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാര്‍ഥിച്ച് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ (Chandy Oommen Prayed At His Father's Grave). രാവിലെ ആറുമണിയോടെ പുതുപ്പള്ളി പള്ളിയിൽ എത്തി മെഴുകുതിരി തെളിയിക്കുകയായിരുന്നു. വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകളിലെ പോളിങ് ബൂത്തുകള്‍ ചാണ്ടി ഉമ്മന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് 9.30 ഓടെ ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളില്‍ കുടുംബ സമേതമെത്തി വോട്ടുരേഖപ്പെടുത്തി (Chandy Oommen casted his Vote).
ഉമ്മൻചാണ്ടി വീട്ടിൽനിന്ന് വോട്ട് ചെയ്യാൻ പുറപ്പെടുമ്പോൾ ഭാര്യ മറിയാമ്മയുടെ കയ്യിൽ നിന്ന് സ്ലിപ്പ് വാങ്ങിയാണ് പോയിരുന്നത്. സമാനമായി മാതാവിൽ നിന്ന് സ്ലിപ്പ് വാങ്ങിയാണ് ചാണ്ടി പോളിങ് ബൂത്തിലേക്ക് പുറപ്പെട്ടത് (Puthuppally Bypoll). മണ്ഡലത്തില്‍ ഉടനീളം സഞ്ചരിച്ച് പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി പദ്ധതിയിട്ടിരിക്കുന്നത്.
പുതുപ്പളളിയില്‍ ആവേശ വോട്ടിങ് : മണർകാട് കണിയാംകുന്ന് ഗവ.എൽപിഎസിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസ് വോട്ട് രേഖപ്പെടുത്തി. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി.എൻ വാസവൻ രാവിലെ 9.30 ന് പാമ്പാടി എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.
also read: Jaick C Thomas Casted Vote : വോട്ട് രേഖപ്പെടുത്തി ജെയ്‌ക് സി തോമസ് ; വരിയില്‍ നിന്നത് ഒരു മണിക്കൂര്‍
പുതുപ്പള്ളി വിധി എഴുതുന്നു : രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍തന്നെ ബൂത്തുകളില്‍ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ സംഭവബഹുലമായ പ്രചാരണങ്ങൾക്കും കൊട്ടിക്കലാശത്തിനുമൊടുവിൽ പുതുപ്പള്ളി (Puthuppally Bypoll) വിധിയെഴുതുകയാണ്. രാവിലെ ഏഴിന് ആരംഭിച്ച തെരഞ്ഞെടുപ്പ് വൈകിട്ട് ആറ് വരെയാണ് നീളുക. 182 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിൽ ഉള്ളത്.
ഇതിൽ നാലെണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 1,76,147 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. അതിൽ 90,281 സ്‌ത്രീകളും, 86,132 പുരുഷന്‍മാരും നാല് ട്രാൻസ്‌ജെൻഡർമാരും 957 പുതിയ വോട്ടർമാരാണുള്ളത്. ഏഴ് സ്ഥാനാർഥികളാണ് പുതുപ്പള്ളിയിൽ മത്സരിക്കുന്നത്. സുരക്ഷയ്ക്കായി 675 അംഗ പൊലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചരിത്രം : ശരാശരി 70 ശതമാനത്തിന് മുകളിലാണ് പുതുപ്പള്ളിയില്‍ വോട്ടിങ് എത്താറുളളത്. 2021 ല്‍ പുതുപ്പള്ളിയിലെ വോട്ടിങ് ശതമാനം 74.84 ആയിരുന്നു. 176103 വോട്ടര്‍മാരില്‍ 131797 പേര്‍ 2021ലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തിട്ടുണ്ട്.
2021ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി 63372 വോട്ട് നേടിയപ്പോള്‍ എതിരാളിയായ സിപിഎം സ്ഥാനാര്‍ഥി ജെയ്ക്കിന് 54328 വോട്ടുകളാണ് നേടാനായത്. 9044 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി വിജയിച്ചത്.