ETV Bharat / state

തടിവള്ളമല്ല, സിമന്‍റില്‍ വാര്‍ത്ത മുങ്ങാത്ത തോണി ; ഇനി ഒഴുകുന്ന വീടുണ്ടാക്കാന്‍ സുകുമാരൻ - സിമന്‍റില്‍ വാര്‍ത്ത മുങ്ങാത്ത തോണി

വീട് നിർമാണത്തിനുള്ള സാമഗ്രികളെത്തിക്കാൻ സഞ്ചരിക്കുന്ന സിമന്‍റ് വള്ളം പണിതിരിക്കുകയാണ് കോട്ടയം കപിക്കാട് സ്വദേശി സുകുമാരൻ മേസ്തിരി

Cement boat made by Sukumaran in Kapikad Kottayam  കോട്ടയം കപിക്കാട് സഞ്ചരിക്കുന്ന സിമന്‍റ് വള്ളം നിർമിച്ച് സുകുമാരൻ മേസ്തിരി  സിമന്‍റില്‍ വാര്‍ത്ത മുങ്ങാത്ത തോണി  പൊങ്ങിക്കിടക്കുന്ന സിമന്‍റ് തോണി
തടിവള്ളമല്ല, സിമന്‍റില്‍ വാര്‍ത്ത മുങ്ങാത്ത തോണി ; ഇനി ഒഴുകുന്ന വീടുണ്ടാക്കാന്‍ സുകുമാരൻ
author img

By

Published : Dec 4, 2021, 12:04 PM IST

Updated : Dec 4, 2021, 1:44 PM IST

കോട്ടയം : സിമന്‍റ് കൊണ്ട് നിർമിച്ച പല വസ്തുക്കളും നാം കണ്ടിട്ടുണ്ടാകും. വീട് നിർമിക്കുന്നതിനാണ് പ്രധാനമായും സിമന്‍റ് ഉപയോഗിക്കുന്നത് തന്നെ. എന്നാൽ അതേ വീട് നിർമാണത്തിനുള്ള സാമഗ്രികളെത്തിക്കാൻ സിമന്‍റിൽ വള്ളം പണിതിരിക്കുകയാണ് കോട്ടയം കപിക്കാട് മാത്തണ്ണിപ്പറമ്പിൽ സുകുമാരൻ മേസ്തിരി. വെറും കാഴ്‌ചവസ്തുവല്ല സുകുമാരന്‍റെ തോണി. വെള്ളത്തിൽ പൊങ്ങിക്കിടക്കുമെന്ന് മാത്രമല്ല, തടി വള്ളത്തേക്കാൾ ബലവുമുണ്ട്.

അഞ്ച് വർഷമായി ഈ തോണിയിലാണ് സുകുമാരന്‍റെ സഞ്ചാരം. സിമന്‍റ് ഉപയോഗിച്ച് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വീട് പണിയുക എന്ന ആഗ്രഹത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് സുകുമാരൻ സിമന്‍റ് തോണി പണിതത്. അത് വൻ വിജയമാകുകയും ചെയ്തു. തൊട്ടരികിലെ വീട്ടിലേക്ക് വഴി സൗകര്യം ഇല്ലാത്തതുകൊണ്ട് വീട് പണിക്കുള്ള സിമന്‍റും മണലും മെറ്റലും മറ്റ് നിർമാണ സാമഗ്രികളും തലച്ചുമടായി കൊണ്ടുവരേണ്ടി വരുന്നത് ബുദ്ധിമുട്ടായപ്പോഴാണ് വള്ളം നിർമിക്കാൻ തീരുമാനിച്ചത്. വർഷകാലത്ത് വീട്ടിലേക്കുള്ള വഴി മുങ്ങും. തോണിയുണ്ടെങ്കില്‍ സഞ്ചാര മാർഗമാകും,വീടുപണിക്കുള്ള സാധനങ്ങൾ എളുപ്പത്തിൽ എത്തിക്കാനും കഴിയും.

തടിവള്ളമല്ല, സിമന്‍റില്‍ വാര്‍ത്ത മുങ്ങാത്ത തോണി ; ഇനി ഒഴുകുന്ന വീടുണ്ടാക്കാന്‍ സുകുമാരൻ

ALSO READ:Mullaperiyar : മുന്നറിയിപ്പില്ലാതെ വീണ്ടും ഷട്ടറുകൾ തുറന്നു ; നിഷേധാത്മക നിലപാടുമായി തമിഴ്‌നാട്

വള്ളം പണി പൂർത്തിയാക്കാൻ രണ്ട് മാസമെടുത്തു. സിമന്‍റും മണ്ണും ചേർത്താണ് വള്ളം നിർമിച്ചിരിക്കുന്നത്. മെറ്റൽ ഒഴിവാക്കുകയും ചെയ്‌തു. കനം കുറഞ്ഞ കമ്പികൾ വെൽഡ് ചെയ്ത് വള്ളത്തിന്‍റെ ഘടന നിർമിച്ചു. പിന്നെ ഇരുവശവും ഇരുമ്പ് വല പിടിപ്പിച്ച ശേഷം സിമന്‍റും മണ്ണും ചേർന്ന മിശ്രിതം ഒരേ കനത്തിൽ തേച്ചുപിടിപ്പിച്ചാണ് പൂർത്തിയാക്കിയത്.

തോണിയുടെ അടിഭാഗത്തെ ഉപരിതലം തടി കൊണ്ട് നിർമിക്കുന്നവയുടേതുപോലെ ഉരുണ്ടതാണ്. അതായത് വള്ളത്തിന്‍റെ അകത്തുള്ള അർധ വൃത്താകൃതി തന്നെ അടിവശത്തും നിലനിർത്തി. തോണിക്ക് 21 അടി നീളവും മധ്യഭാഗത്ത് നാല് അടി വീതിയും ഉണ്ട്. അഗ്രങ്ങളിലേക്ക് എത്തുമ്പോൾ വീതി ആനുപാതികമായി കുറച്ചു കൊണ്ടാണ് രൂപകല്‍പ്പന. അടിവശം കൂർത്തതാണെങ്കിൽ വള്ളം മറിഞ്ഞുപോകും. അതിനാൽ തടിവള്ളത്തിന്‍റെ അതേ സാങ്കേതികത തന്നെയാണ് ഇതിലും പിൻതുടർന്നതെന്ന് സുകുമാരൻ വിശദീകരിക്കുന്നു.

നീറ്റിലിറക്കിയപ്പോൾ വള്ളം അടിപൊളി. പിന്നീടിങ്ങോട്ട് വീടുപണിക്കുള്ള സാമഗ്രികൾ കയറ്റിയിറക്കിയത് ഇതിലാണ്. രണ്ട് ടൺ ഭാരം വരെ വള്ളത്തിൽ കയറ്റാമെന്ന് സുകുമാരൻ പറയുന്നു. അഞ്ചുവർഷമായി വെള്ളത്തിൽ കിടന്നിട്ടും വള്ളത്തിന് ഒരു കേടുപാടുമില്ല.

വള്ളത്തിന്‍റെ നിർമാണം വിജയമായ സ്ഥിതിക്ക് വെളളത്തിൽ പൊങ്ങിക്കിടക്കുന്ന സിമന്‍റ് വീട് കൂടി ഒരുക്കുന്ന ലക്ഷ്യത്തിലാണ് സുകുമാരൻ. സുകുമാരന്‍റെ രണ്ട് വീടിന്‍റെയും മേൽക്കൂരയും ഭിത്തിയും കനം കുറച്ചാണ് വാർത്തിരിക്കുന്നത്. ചെലവ് കുറഞ്ഞതും ഉറപ്പുള്ളതുമായ ഗൃഹനിർമാണ രീതിയാണിതെന്നും സുകുമാരൻ പറയുന്നു. എന്തായാലും സിമന്‍റ് വള്ളം അവതരിപ്പിച്ച സുകുമാരന്‍ നാട്ടിലെ താരമാണ്.

Last Updated : Dec 4, 2021, 1:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.