ETV Bharat / state

സിസ്റ്റർ അഭയ കേസ്; കോട്ടയം അതിരൂപതയുടെ നിലപാടിനെതിരെ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം - സിസ്റ്റർ അഭയ കൊലക്കേസ്

പ്രതികളില്‍ നിന്നും സഭാവസ്ത്രം തിരികെ വാങ്ങാൻ സഭ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം ആവശ്യപ്പെട്ടു

കോട്ടയം അതിരൂപതയുടെ നിലപാടിനെതിരെ വിമര്‍ശനം  catholica church reformation movement  sister abhaya case  sister abhaya case verdict  kottayam  kottayam latest news  സിസ്റ്റർ അഭയ കൊലക്കേസ്  കോട്ടയം
സിസ്റ്റർ അഭയ കേസ്; കോട്ടയം അതിരൂപതയുടെ നിലപാടിനെതിരെ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം
author img

By

Published : Dec 26, 2020, 1:03 PM IST

കോട്ടയം: സിസ്റ്റർ അഭയ കേസില്‍ പ്രതികളെ ശിക്ഷിച്ചിട്ടും അവരെ സംരക്ഷിക്കുന്ന കോട്ടയം അതിരൂപതയുടെ നിലപാടിനെതിരെ വിമര്‍ശനവുമായി കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം. ഗാന്ധി സ്‌ക്വയറിന് സമീപം കെസിആർഎം ധർണ നടത്തി. പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരിൽ നിന്നും സഭാവസ്ത്രം തിരികെ വാങ്ങാൻ സഭ നടപടി സ്വീകരിക്കണമെന്ന് കെസിആർഎം ആവശ്യപ്പെട്ടു.

സിസ്റ്റർ അഭയ കേസ്; കോട്ടയം അതിരൂപതയുടെ നിലപാടിനെതിരെ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം

പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ച ശേഷവും സഭാ നേതൃത്വം അവരെ പ്രതികളായി അംഗീകരിക്കാതെ സഭാ വസ്ത്രത്തിൽ തുടരാൻ അനുവദിക്കുകയാണ്. കുറ്റക്കാരായവരെ സംരക്ഷിക്കാൻ വിശ്വാസികളുടെ നേർച്ചപ്പണം ഉപയോഗിക്കുകയാണ്. സഭയുടെ ഇത്തരം നടപടികൾ രാജ്യത്തെ നിയമങ്ങളെയും ധാർമ്മിക മൂല്യങ്ങളെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിന് തുല്യമാണെന്നും കെസിആര്‍എം വിമര്‍ശിച്ചു.

മേലധികാരികളുടെ ദുഷ്‌ചെയ്‌തികൾക്കെതിരെ കണ്ണടയ്ക്കാൻ തയ്യാറാവാത്തതിന്‍റെ പേരിൽ ജീവൻ ബലി കൊടുക്കേണ്ടി വന്ന സിസ്റ്റർ അഭയയെ വിശുദ്ധയായി കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം അംഗീകരിക്കുകയാണെന്നും ഭാരവാഹികൾ വ്യക്തമാക്കി. സെക്രട്ടറി ജോർജ് ജോസഫ്, സിസ്റ്റർ അഡ്വ. ടീന ജോസ്, മാത്യു തറക്കുന്നേൽ, ആന്‍റോ മാങ്കൂട്ടം തുടങ്ങിയവർ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു. സിസ്റ്റർ അഭയയുടെ പേരിൽ കലണ്ടർ പ്രകാശനവും നടന്നു. അഭയ കേസിൽ നിർണായക മൊഴി നൽകിയ രാജുവിന് സ്വീകരണം നൽകാൻ കെസിആർഎം തീരുമാനിച്ചിരുന്നെങ്കിലും രാജു എത്തിയില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.