കോട്ടയം: മണർകാട് നാല് മണിക്കാറ്റിന് സമീപം പാലമുറിയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അങ്കമാലി സ്വദേശി ജെസ്റ്റിനാണ് മരിച്ചത്. ഞായറാഴ്‌ച രാത്രി ഒരു മണിയോടെയാണ് അപകടം. ഒഴുക്കില്‍പ്പെട്ട കാര്‍ മാറ്റുന്നതിനിടെയാണ് യുവാവും ഒഴുക്കില്‍പ്പെട്ടത്. കാറിനുള്ളിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. മീനച്ചിലാറിൻ്റെ കൈവഴിയായ വെള്ളൂർ തോട്ടിലേക്കാണ് കാർ ഒഴുകി പോയത്.
കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - യുവാവ് ഒഴുക്കില്‍പ്പെട്ടു
ഒഴുക്കില്‍പ്പെട്ട കാര്‍ തള്ളിമാറ്റുന്നതിനിടെയാണ് യുവാവും ഒഴുക്കില്‍പ്പെട്ടത്