കോട്ടയം: കുമരകം ചീപ്പുങ്കലിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. വൈക്കം കുടവച്ചൂർ സ്വദേശികളായ കിടങ്ങനശേരിയിൽ ഹൗസിൽ ജസിൻ(35), സുമി(33) എന്നിവരാണ് മരിച്ചത്. ഇരുവർക്കുമൊപ്പമുണ്ടായിരുന്ന കുട്ടികളിൽ ഒരു വയസുകാരി ആൽഫിയ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നര വയസുകാരൻ ആൽഫിൻ കാലൊടിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
![car hit bike in kumarakom biker couple dies in accident in kottayam bike accident couple dies കുമരകത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു ബൈക്ക് അപകടത്തിൽ ദമ്പതികൾ മരിച്ചു ബൈക്ക് യാത്രികരായ ദമ്പതികൾ കാറിടിച്ച് മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/15817804_jg.png)
ബുധനാഴ്‌ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കോട്ടയത്തെ സുമിയുടെ വീട്ടിൽ നിന്നും തിരികെ കുടവച്ചൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുകയായിരുന്നു ദമ്പതിമാർ. കുട്ടികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
ഇതിനിടെ എതിർദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകി. കാർ ഓടിച്ചിരുന്ന മണർകാട് മങ്ങാട്ട് മഠം പുരുഷോത്തമൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.