ETV Bharat / state

പാലായിൽ കാറുകള്‍ കൂട്ടിയിടിച്ച് അപകടം - പാലാ വാഹനാപകടം

വാഹനത്തിലുണ്ടായിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

car accident in pala  car accident in pala, kottayam  kottayam  pala  പാലാ  കോട്ടയം  പാലാ വാഹനാപകടം  കോട്ടയം വാഹനാപകടം
car accident in pala, kottayam
author img

By

Published : Mar 3, 2021, 3:39 PM IST

കോട്ടയം: പാലായിൽ വാഹനാപകടത്തില്‍ 2 വാഹനങ്ങള്‍ തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.

പാലാ സെന്‍റ് തോമസ് പ്രസ്സിനു സമീപം രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. പ്രസിന് സമീപത്തെ പോക്കറ്റ് റോഡിലൂടെ ഇറങ്ങിവന്ന ഇയോണ്‍ കാര്‍ പ്രധാന റോഡിലൂടെ വന്ന ഡസ്റ്ററിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡസ്റ്ററിന്‍റെ മുന്‍വശത്തെ ടയര്‍ ഇളകിത്തെറിച്ചു. മുന്‍വശത്തെ ബംബറും തകര്‍ന്നു. വാഹനം സമീപത്തെ കെട്ടിടത്തിന്‍റെ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്. ഇയോണിന്‍റെ മുന്‍വശവും അപകടത്തില്‍ തകര്‍ന്നു. ആര്‍ക്കും സാരമായ പരിക്കുകളില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.