ETV Bharat / state

തീക്കോയിയിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു

author img

By

Published : Apr 27, 2022, 10:29 PM IST

തീക്കോയി ഒറ്റയീട്ടി നമ്പുണ്ടാകത്ത് സുനീഷ് (34) ആണ് മരിച്ചത്. 250 അടിയിലേറെ താഴ്ചയിലേയ്ക്കാണ് കാർ മറിഞ്ഞത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Car Accident at erattupetta Teekoy  നിയന്ത്രണം വിട്ട കാർ കൊക്കയിലേയ്ക്ക് മറിഞ്ഞു  ഈരാറ്റുപേട്ടയില്‍ വാഹനാപകടം  തികോയില്‍ കാര്‍ അപടത്തില്‍ യുവാവ് മരിച്ചു
തീക്കോയിയിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം: ഈരാറ്റുപേട്ട തീക്കോയിയിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തീക്കോയി ഒറ്റയീട്ടി നമ്പുണ്ടാകത്ത് സുനീഷ് (34) ആണ് മരിച്ചത്. 250 അടിയിലേറെ താഴ്ചയിലേയ്ക്കാണ് കാർ മറിഞ്ഞത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. ബന്ധുവീട്ടിൽ പോയ ശേഷം തിരികെ തന്‍റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുനീഷ്. ഈ സമയം നിയന്ത്രണം നഷ്ടമായ കാർ ഒറ്റയീട്ടിയ്ക്കു സമീപത്തെ കൊക്കയിലേയ്ക്കു മറിയുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന സുനീഷിനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഒടുവിൽ ഈരാറ്റുപേട്ട പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരണം സംഭവിച്ചു. ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു.

Also Read: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ച് ഒരു മരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.