ETV Bharat / state

കോട്ടയത്ത് അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവ്; ഒരാൾ പിടിയിൽ - cannabis

കോട്ടമുറി കവലക്ക് സമീപം വ്യാഴാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്.

കോട്ടയം  കോട്ടയം വാഹനാപകടം  വാഹനാപകടം  അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവ്  കഞ്ചാവ് അറസ്‌റ്റ്  Kottayam  Kottayam car accident  Kottayam car accident cannabis found  cannabis  Kottayam car accident cannabis found arrest
അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവ്
author img

By

Published : Jun 25, 2021, 9:52 AM IST

കോട്ടയം: അപകടത്തിൽപ്പെട്ട കാറിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. ഏറ്റുമാനൂർ-നീണ്ടൂർ റോഡിൽ കോട്ടമുറി കവലക്ക് സമീപം വ്യാഴാഴ്‌ച രാത്രി 8:45നാണ് അമിത വേഗത്തിലെത്തിയ ഇന്നോവ കാർ പോസ്‌റ്റിലിടിച്ച് അപകടമുണ്ടായത്. നീണ്ടൂരിൽ നിന്ന് ഏറ്റുമാനൂരേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽപ്പെട്ട് കാറിൽ കുടുങ്ങിയ യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വേഗത കുറയ്‌ക്കാൻ സ്ഥാപിച്ച ഹംപിലൂടെ കാർ അമിത വേഗതയിലാണെത്തിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ശബ്‌ദം കേട്ട് നാട്ടുക്കാരെത്തിയതോടെ നാല് യുവാക്കൾ ഓടി രക്ഷപ്പെട്ടു. കാറിൽ കുടുങ്ങിയ യുവാവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്‌റ്റേഷനിലെ എസ്.ഐ പ്രേംകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവ് കടത്തായിരുന്നു ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. തലക്ക് പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുൻപ് ഈ സ്ഥലത്ത് വച്ച് എക്‌സൈസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസ് അന്വേഷണം ശക്തമാക്കി.

Also Read: തി​രു​വ​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ടത്തില്‍ രണ്ട് മരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.