കൊല്ലം : കൊല്ലത്ത് റബ്ബര്‍ എസ്റ്റേറ്റ് വളപ്പിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു. പത്തനാപുരത്തെ കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ്റെ റബ്ബര്‍ എസ്റ്റേറ്റിലാണ് കഞ്ചാവ് ചെടികൾ നട്ടുവളര്‍ത്തി പരിപാലിച്ച് പോന്നത്. രണ്ട് ചെടികളാണ് പൊലീസ് നശിപ്പിച്ചത്.
Read more: പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ടു; പ്രതികളെ തേടി പൊലീസ്
റബ്ബര്‍ തൈകൾ നടുന്നതിൻ്റെ ഭാഗമായി എസ്റ്റേറ്റിനുള്ളിലെ കാട് വൃത്തിയാക്കുന്നതിനിടെയാണ് കഞ്ചാവ് ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. ചെടി കണ്ട് സംശയം തോന്നിയ തൊഴിലാളി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് തൊഴിലാളികളും മറ്റ് അധികൃതരും പൊലീസിനെ വിവരം അറിയിച്ചു. ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നതിനിടയ്ക്കായതിനാല്‍ നാട്ടുകാർക്കോ തൊഴിലാളികൾക്കോ കഞ്ചാവ് തിരിച്ചറിയാനായിരുന്നില്ല.
അതേസമയം ഇവിടേക്ക് ചില യുവാക്കൾ സ്ഥിരമായി വരാറുണ്ടായിരുന്നെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ ഐ. നൗഷാദ് പറഞ്ഞു.