കോട്ടയം: ഉദ്യോഗസ്ഥ പുനർവിന്യാസം എന്ന ഇടതു സർക്കാരിന്‍റെ പുതിയ ബജറ്റ് നിർദേശത്തിനെതിരെ പി.എസ്.സി റാങ്ക് ഹോൾഡേസ് അസോസിയേഷൻ രംഗത്ത്. അർഹരായ യുവജനങ്ങളുടെ സർക്കാർ ജോലിയെന്ന സ്വപ്നം തല്ലിക്കെടുത്തുകയാണ് പുതിയ ആശയത്തിലൂടെ ഉണ്ടാകാൻ പോകുന്നതെന്ന് ഇവർ ആരോപിക്കുന്നു. 2018 ൽ പുറത്ത് ഇറങ്ങിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവരാണിവരിൽ ഭൂരിഭാഗവും. 46285 പേരുടെ റാങ്ക് ലിസ്റ്റ് ഇറങ്ങി ഒന്നര വർഷം പിന്നിടുമ്പോൾ 3219 നിയമനങ്ങൾ മാത്രമാണ് വിവിധ വകുപ്പുകളിൽ നടന്നിട്ടുള്ളത്.
ഉദ്യാഗസ്ഥ പുനർ വിന്യാസമെന്ന സർക്കാരിന്റെ പുതിയ നയത്തിലൂടെ നിയമന നിരോധനമാണ് നടക്കാൻ പോകുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നു.ഇറിഗേഷൻ ,ജി.എസ് ടി വകുപ്പുകൾ ഒഴിവുകൾ ഒന്നും റിപ്പോർട്ട് ചെയ്യുന്നില്ല . പക്ഷേ വകുപ്പുകളിൽ താൽകാലിക നിയമനം നടത്തുന്നുണ്ട്. പി.സ്.സി റാങ്ക് ഹോൾഡേസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രത്യക്ഷ സമരപരിപാടികളുമായി എത്താനാണ് ഭാരവാഹികളുടെ തീരുമാനം.