ETV Bharat / state

ബഫര്‍ സോണ്‍: പ്രതിഷേധം ശക്തമാക്കാന്‍ സമരസമിതി, 27നകം ഉചിതമായ തീരുമാനം ഉണ്ടാകണമെന്നാവശ്യം

സര്‍ക്കാര്‍ പുറത്തുവിട്ട ഭൂപടത്തില്‍ എരുമേലി പഞ്ചായത്തിലെ 11, 12 വാര്‍ഡുകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പടുത്തിയെന്നാരോപിച്ച് എയ്ഞ്ചൽ വാലി നിവാസികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയിരുന്നു. വനം വകുപ്പിൻ്റെ ബോർഡ് പിഴുതെടുത്തും അതിന് മുകളില്‍ കരി ഓയില്‍ ഒഴിച്ചുമായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇതിന് പിന്നാലെയാണ് ഡിസംബര്‍ 27നകം വിഷയത്തില്‍ ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരനടപടികള്‍ ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചത്.

buffer zone issue  buffer zone  erumeli protest  buffer zone issue erumeli  ബഫര്‍ സോണ്‍  എരുമേലി  ഏയ്‌ഞ്ചല്‍വാലി  ഏയ്‌ഞ്ചല്‍വാലി ബഫര്‍ സോണ്‍ പ്രതിഷേധം
ബഫര്‍ സോണ്‍
author img

By

Published : Dec 25, 2022, 1:15 PM IST

ബഫര്‍ സോണ്‍ വിഷയം: പ്രതിഷേധം ശക്തമാക്കാന്‍ എയ്‌ഞ്ചല്‍വാലി സമര സമിതി

കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ എയ്‌ഞ്ചല്‍വാലി സമര സമിതിയുടെ തീരുമാനം. 27 നകം വിഷയത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ സമരനടപടികളുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ പദ്ധതി.

വെള്ളിയാഴ്‌ച (ഡിസംബര്‍ 23) രാവിലെ ബഫർ സോൺ വിഷയത്തിൽ വ്യാപക പ്രതിഷേധവുമായി എയ്‌ഞ്ചല്‍വാലി നിവാസികൾ രംഗത്തെത്തിയിരുന്നു. സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ജനമാസ മേഖല ബഫർ സോണിൽ ഉൾപ്പെടുത്തിയിരുന്നു എന്നാരോപിച്ചാണ് വ്യാപക പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകളായ എയ്ഞ്ചൽവാലി, പമ്പാവാലി എന്നീ പ്രദേശങ്ങൾ പൂർണമായി ബഫർ സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇരു വാർഡുകളിലുമായി 1200 ൽ പരം ആളുകളാണ് താമസിക്കുന്നത്. വിഷയത്തിൽ സർക്കാർ മൗനം പാലിച്ചിരുന്ന സാഹചര്യത്തിലായിരുന്നു നാട്ടുകാർ വൻ പ്രതിഷേധവുമായി മുന്നോട്ടു വന്നത്. വനം വകുപ്പിൻ്റെ ബോർഡ് പിഴുതെടുത്ത് റേഞ്ച് ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചും, ബോർഡിനു മുകളിൽ കരി ഓയിൽ ഒഴിച്ചും നാട്ടുകാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

തുടർന്ന് 11 മണിയോടുകൂടി പ്രതിഷേധം താത്‌കാലികമായി അവസാനിപ്പിക്കുകയായിരുന്നു. അതിനിടെ ബഫർ സോൺ വിഷയം സംബന്ധിച്ചുള്ള പ്രതിഷേധത്തിന് പിന്നാലെ അനുരഞ്ജന നീക്കവുമായി പഞ്ചായത്തും രംഗത്തെത്തിയിരുന്നു. ബഫർ സോൺ വിഷയത്തിൽ സർക്കാർ ഓർഡർ അനുസരിച്ച് ജിയോ ടാഗ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും, വിഷയത്തില്‍ സുപ്രീംകോടതിയിൽ കക്ഷി ചേരുമെന്നും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പഞ്ചായത്തിന്‍റെ ഉറപ്പ് താത്‌കാലികം മാത്രമെന്നായിരുന്നു ബഫർ സോൺ വിരുദ്ധ സമരസമിതിയുടെ നിലപാട്.

പ്രതിഷേധം സംഘടിപ്പിക്കാന്‍ മലയരയ മഹാസഭ: ബഫർ സോൺ ഒഴിവാക്കണമെന്ന് അഖില ട്രാവൻകൂർ മലയരയ മഹാസഭ. ബഫർ സോൺ ഗുരുതരമായി ബാധിക്കുന്നത് ഗോത്രവർഗ ജനതയെയാണ്. ഈ മാസം 30ന് ബഫർ സോൺ വിഷയത്തിൽ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും മഹാസഭ പ്രസിഡന്‍റ് കെ.ബി. ശങ്കരൻ പറഞ്ഞു.

വിമര്‍ശനവുമായി രമേശ് ചെന്നിത്തല: ബഫർ സോൺ വിഷയത്തിൽ സർക്കാർ പുറത്തുവിട്ട 2021ലെ ഭൂപടം അബദ്ധ പഞ്ചാംഗമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂപടത്തിലെ കാര്യങ്ങൾ പലതും കൃത്യതയില്ലാത്തതും അവ്യക്തവുമാണ്. എന്നിട്ടും വാര്‍ത്താസമ്മേളനം നടത്തി എല്ലാം ശരിയാണെന്ന് വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ തൊലിക്കട്ടി അപാരം തന്നെയെന്നും ചെന്നിത്തല പ്രസ്‌താവനയില്‍ വിമര്‍ശിച്ചു.

ഒരു മുന്നൊരുക്കവുമില്ലാതെ ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതിൽ ദുരൂഹതയുണ്ട്. പുതിയ സര്‍വേ നടത്തി വിശദാംശങ്ങള്‍ നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നിട്ടും സര്‍ക്കാര്‍ 2021 ലെ റിപ്പോർട്ട് ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുമായി ചെന്നാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

ഇതൊന്നും മുഖ്യമന്ത്രിക്കും സർക്കാരിനും മനസിലായിട്ടില്ലെന്ന രീതിയിലാണ് പോക്ക്. വകുപ്പുകൾ തമ്മിൽ ഒരു ഏകോപനവുമില്ലാത്തതാണ് റിപ്പോർട്ട് അബദ്ധ പഞ്ചാംഗമാകാൻ കാരണമെന്നും പ്രസ്‌താവനയില്‍ ചെന്നിത്തല കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.