ETV Bharat / state

കാണാതായ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി - കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കാണതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

missing youth found dead  mentally challenged person dies  കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി  കോട്ടയത്ത് പാറമടയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
കാണാതായ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Dec 18, 2021, 2:13 PM IST

കോട്ടയം: കാണാതായ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ പത്താഴക്കുഴി കൊച്ചുമറ്റം കുന്നത്ത് പറമ്പിൽ ജോണിന്റെ മകൻ ജോജി (21) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 5.30 ഓടെ വീട്ടിൽ നിന്നിറങ്ങിയ ജോജിയെ വൈകിട്ട് 7.30 ആയിട്ടും കാണാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, വീട്ടുകാർ പാമ്പാടി പൊലീസിൽ പരാതി നൽകി. പാമ്പാടി പൊലീസിന്റെ നേതൃത്വത്തിൽ യുവാവിനായി അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ വൈകുന്നേരം 5.30 ഓടെ പയ്യപ്പാടി മലകുന്നം പാറമടയിൽ നിന്നും മൃതദേഹം കണ്ടെത്തുന്നത്.

കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കോട്ടയം ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി മൃതദേഹം പാറമടയിൽ നിന്നും പുറത്തെടുത്തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇദ്ദേഹം മാനസിക അസ്വാസ്ഥ്യം ഉള്ള ആളായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.