ETV Bharat / state

ചങ്ങനാശേരിയിൽ നിന്ന് ആവശ്യത്തിന് ബോട്ടില്ല; യാത്രക്കാർ ദുരിതത്തിൽ

author img

By

Published : Mar 8, 2021, 12:55 AM IST

ആലപ്പുഴയിലേക്ക് സർവ്വീസ് നടത്തിയിരുന്ന ജലഗതാഗത വകുപ്പിന്‍റെ രണ്ടു ബോട്ടുകളിൽ ഒന്ന് ഇപ്പോൾ അറ്റകൂറ്റപ്പണിക്ക് കയറ്റിയതാണ് യാത്രാ ക്ലേശം ഇരട്ടിക്കാൻ കാരണം.

ചങ്ങനാശേരി ബോട്ട് സർവ്വീസ്  യാത്രക്കാർ ദുരിതത്തിൽ  ആലപ്പുഴ ബോട്ട് സർവ്വീസ്  boat service from changanassery
ചങ്ങനാശേരിയിൽ നിന്ന് ആവശ്യത്തിന് ബോട്ടില്ല; യാത്രക്കാർ ദുരിതത്തിൽ

കോട്ടയം: ചങ്ങനാശേരി ജെട്ടിയിൽ നിന്നു ആലപ്പുഴയിലേക്ക് ആവശ്യത്തിന് ബോട്ടുകൾ ഇല്ലാത്തത് യാത്രക്കാരെ വലയ്‌ക്കുന്നു. ആലപ്പുഴയിലേക്ക് സർവ്വീസ് നടത്തിയിരുന്ന ജലഗതാഗത വകുപ്പിന്‍റെ രണ്ടു ബോട്ടുകളിൽ ഒന്ന് ഇപ്പോൾ അറ്റകൂറ്റപ്പണിക്ക് കയറ്റിയതാണ് യാത്രാ ക്ലേശം ഇരട്ടിക്കാൻ കാരണം. ജോലിക്കായും ചികിത്സകൾക്കായും ആലപ്പുഴയിലേക്ക് പോകുന്ന നിരവധിപേരുടെ ഏക ആശ്രയമാണ് ഈ ബോട്ട് സർവ്വീസ്.

ആകെയുള്ള ഒരു ബോട്ട് എല്ലാ ദിവസവും ആലപ്പുഴയിൽ നിന്നു രാവിലെ 7:30 ന് ചങ്ങനാശേരി ബോട്ട് ജെട്ടിയിലെത്തും അവിടെ നിന്ന് കാവാലത്തിന് സർവ്വീസ് നടത്തി തിരികെ ഉച്ചയ്ക്ക് ചങ്ങനാശേരിയിൽ എത്തി ആലപ്പുഴയ്ക്ക് പോകും. പിന്നീട് തിരികെ സർവ്വീസ് ഇല്ല. ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവരെയാണ് ബോട്ട് സർവ്വീസ് ഇല്ലാത്തത് കൂടുതൽ ബാധിക്കുന്നത്. ഇവിടങ്ങളിലെ ജനങ്ങൾക്ക് ജലഗതാഗതം മാത്രമാണ് ഏക ആശ്രയം.

രണ്ട് ബോട്ടുണ്ടായിരുന്നപ്പോൾ രാവിലെയും വൈകുന്നേരവും ആലപ്പുഴയ്ക്കും രാത്രി എട്ടുമണിക്ക് കിടങ്ങറ ലിസ്യുവിലേക്കും സർവ്വീസ് ഉണ്ടായിരുന്നു. എസി റോഡിന്‍റെ അറ്റകുറ്റപണി നടക്കുന്നതിനാൽ ജലഗതാഗതം കൂടുതൽ കാര്യക്ഷമാക്കുമെന്ന് നേരത്തെ പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് യാത്രാ ക്ലേശം പരിഹരിക്കാൻ യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.