ETV Bharat / state

കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിച്ചു - ബോട്ട് സർവീസ് പുനരാരംഭിച്ചു

18 രൂപ നിരക്കിൽ രണ്ട് മണിക്കൂർ കായൽ യാത്രായൊരുക്കി ജലഗതാഗത വകുപ്പ്

ബോട്ട്
author img

By

Published : Oct 13, 2019, 4:35 PM IST

Updated : Oct 13, 2019, 5:39 PM IST

കോട്ടയം: ഏറെ മനോഹരമായ യാത്രയാണ് വേമ്പനാട്ട് കായലിലൂടെയുള്ള കോട്ടയം - ആലപ്പുഴ ബോട്ട് യാത്ര. ഒരു കാലത്തെ പ്രധാന യാത്ര മാർഗവും ഇതായിരുന്നു. എന്നാൽ കാഞ്ഞിരംപാലത്തിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കോട്ടയത്ത് നിന്നുള്ള സർവീസ് നിർത്തിവച്ചു. അഞ്ച് വർഷങ്ങൾക്ക് ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പ് പുനരാരംഭിച്ചെങ്കിലും പിന്നീട് സര്‍വീസ് നിലച്ചു. ഇതിന് ശേഷം കഴിഞ്ഞ ദിവസമാണ് കോടിമത ബോട്ട് ജെട്ടിയിൽ നിന്നും സർവീസ് വീണ്ടും ആരംഭിച്ചത്. റോഡ് മാർഗം 50 രൂപയോളം ടിക്കറ്റ് ചാർജ് നിലനിൽക്കെ 18 രൂപ നിരക്കിലുള്ള രണ്ട് മണിക്കൂർ കായൽ യാത്രയാണ് ജലഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്നത്. കോട്ടയത്ത് നിന്ന് വീണ്ടും ജലഗതാഗതം പുനരാരംഭിച്ചതിന്‍റെ സന്തോഷം യാത്രക്കാരും പങ്കുവച്ചു.

കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിച്ചു

നിലവിൽ പഴക്കം ചെന്ന രണ്ട് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കോട്ടയത്ത് നിന്ന് ഒരു ബോട്ടിന് മൂന്ന് സർവീസുകളാണ് ഉള്ളത്. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നതെന്നും എസി ബോട്ടുകളുടെ സർവീസ് തുടങ്ങുമെന്നും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ബോട്ട് സർവീസ് പുനരാരംഭിച്ചത് ടൂറിസം മേഖലക്കും ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

Intro:കോട്ടയം അലപ്പുഴ ബോട്ട് സർവ്വീസ്Body:ഏറെ മനോഹരമായ യാത്രയാണ് വേമ്പനാട്ട് കായലിലൂടെയുള്ള കോട്ടയം ആലപ്പുഴ ബോട്ട് യാത്ര.ഒരു കാലത്തെ പ്രധാന യാത്ര മാർഗ്ഗവും ഇത് തന്നെയായിരുന്നു.എന്നാൽ കാഞ്ഞിരംപാലത്തിന്റെ പണിയുമായി ബന്ധപ്പെട്ട് കോട്ടയത്തു നിന്നുള്ള സർവ്വീസ് നിറുത്തിവച്ചിരുന്നെങ്കിലും. അഞ്ച് വർഷങ്ങൾക്ക് ശേഷം ഏതാനം മാസങ്ങൾക്ക് മുമ്പാണ് പുനരാംവദിച്ചത്. പക്ഷേ സർവ്വീസ് സാവതാനം നിലച്ചു. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം കോട്ടയം കോടിമത വോട്ട് ജെട്ടിയിൽ നിന്നും സർവ്വീസ് വീണ്ടും പുനരാംഭിച്ചത്.റോഡ് മാർഗ്ഗം 50 രൂപയോളം ടിക്കറ്റ് ചാർജ് നിലനിൽക്കെ 18 രൂപ നിരക്കിലുള്ള രണ്ട് മണിക്കൂർ കായൽ യാത്രയാണ്  ജലഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്നത്. കോട്ടയത്തുന്നിന്നുമുള്ള ജലഗതാഗതം പുനരാരംഭിച്ചതിന്റെ സന്തോഷം യാത്രക്കാരും പങ്ക് വയ്ക്കുന്നു.

ബൈറ്റ് (ബെന്നി യാത്രക്കാരൻ)

നിലവിൽ പഴക്കം ചെന്ന രണ്ട് ബോട്ടുകൾ ആണ് സർവ്വീസ് നടത്തുന്നത്. ഒരു ബോട്ടിന് മൂന്ന് സർവ്വീസുകൾ ആണ് കോട്ടയത്തുനിന്നും ഉള്ളത്.മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നതെന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.എ.സി ബോട്ടുകൾ അടക്കം കോട്ടയത്തെക്ക് എത്തുന്നും അധികൃതർ വ്യക്തമാക്കുന്നു. ടുറിസം മേഖലക്കും ബോട്ട് സർവ്വീസ് പുനരാരംഭിച്ചത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ

Conclusion:ഇ റ്റി വി ഭാരത്

കോട്ടയം
Last Updated : Oct 13, 2019, 5:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.