ETV Bharat / state

കൊവിഡ് ആശങ്ക; രക്തബാങ്കുകള്‍ പ്രതിസന്ധിയിൽ - രക്തദാനത്തിന് വിമുഖത

അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി നെട്ടോട്ടമോടുകയാണ് ആവശ്യക്കാര്‍. മുന്‍പ് സന്നദ്ധരക്തദാനം നടത്തിയിരുന്നവർ പോലും ഭീതി കാരണം പുറത്തിറങ്ങുന്നില്ല.

BLOOD BANK  CONTRIBUTOR  ആവശ്യക്കാര്‍  നെട്ടോട്ടം  കൊവിഡ് രോഗബാധ  രക്തദാനത്തിന് വിമുഖത  ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം
കൊവിഡ് ആശങ്ക; രക്തബാങ്കുകള്‍ പ്രതിസന്ധിയിൽ
author img

By

Published : Mar 21, 2020, 6:25 PM IST

Updated : Mar 21, 2020, 9:16 PM IST

കോട്ടയം: കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ രക്തദാനത്തിന് വിമുഖത പ്രകടിപ്പിക്കുന്നതോടെ രക്തബാങ്കുകളും രക്തം ആവശ്യമുള്ളവരും പ്രതിസന്ധിയിലായി. ഇതോടെ അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി നെട്ടോട്ടമോടുകയാണ് ആവശ്യക്കാര്‍.

കൊവിഡ് ആശങ്ക; രക്തബാങ്കുകള്‍ പ്രതിസന്ധിയിൽ

പല ബ്ലഡ് ബാങ്കുകളിലും വിവിധ ഗ്രൂപ്പുകളിലുള്ള രക്തം ലഭ്യമല്ലാതായി കഴിഞ്ഞു. രോഗം പടരുമെന്ന ഭീതി മൂലം പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിക്കുകയാണ്. അതുകൊണ്ടുതന്നെ മുന്‍പ് സന്നദ്ധരക്തദാനം നടത്തിയിരുന്നവരുടെ പോലും രക്തം ലഭ്യമല്ല. കോളജുകളില്‍ എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകളിലെ വിദ്യാര്‍ത്ഥികളെയായിരുന്നു മുന്‍പ് രക്തദാനത്തിനായി കൂടുതലായി ലഭിച്ചിരുന്നത്. കോളജുകളും ഹോസ്റ്റലുകളും അടച്ചതോടെ രക്തം ലഭിക്കാന്‍ പ്രതിസന്ധി നേരിടുകയാണെന്ന് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം പറഞ്ഞു.

നെഗറ്റീവ് ഗ്രൂപ്പ് രക്തം ലഭിക്കാന്‍ മിനിമം 22 പേരെയും പോസിറ്റീവ് ഗ്രൂപ്പ് രക്തം ലഭിക്കാന്‍ 10 പേരെയും സമീപിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രക്തശേഖരണത്തിനായി നിശ്ചയിച്ചിരുന്ന രക്തദാനക്യാമ്പുകള്‍ മാറ്റിവയ്‌ക്കേണ്ടിവന്നതും രക്തദൗര്‍ലഭ്യതയ്ക്ക് കാരണമായി.

Last Updated : Mar 21, 2020, 9:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.