കോട്ടയം: ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം കോട്ടയത്ത് ആരംഭിച്ചു. ഉച്ചക്ക് ശേഷം സംസ്ഥാന ഭാരവാഹികളുടെ യോഗവും ഉണ്ടാകും. പാർട്ടി ജില്ല ഓഫിസായ എ ബി വാജ്പേയ് ഭവനിലാണ് യോഗം. കേരളത്തിന്‍റെ ചുമതലയുള്ള മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ എം പി, സഹ പ്രഭാരി ഡോ രാധ മോഹൻ അഗർവാൾ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ഒ രാജാഗോപാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
ലോകസഭ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങളാണ് പ്രധാന ചർച്ച വിഷയം. അച്ചടക്ക ലംഘനം കാട്ടിയ ഭാരവാഹികൾക്ക് എതിരെ നടപടി ഉണ്ടാകും എന്നും സൂചനയുണ്ട്.