ETV Bharat / state

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ വിചാരണ നടപടികൾ മാറ്റിവെച്ചു - Bishop Franko Mulackkal

ഫ്രാങ്കോ മുളക്കൽ കോടതിയിൽ നേരിട്ട് ഹാജരാകാതായതോടെയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്.

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ  Bishop Franko Mulackkal hearing extended  Bishop Franko Mulackkal  ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ വിചാരണ നടപടികൾ മാറ്റിവെച്ചു
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ വിചാരണ നടപടികൾ മാറ്റിവെച്ചു
author img

By

Published : Jan 6, 2020, 4:07 PM IST

കോട്ടയം: കന്യാസ്ത്രീക്കെതിരായ പീഢനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായി വിചാരണ നടപടികൾ കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 25 തീയതിയിലേക്ക് മാറ്റി. ഫ്രാങ്കോ മുളക്കൽ കോടതിയിൽ നേരിട്ട് ഹാജരാകാതായതോടെയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്. ഹാജരാകാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്രാങ്കോ മുളക്കൽ അപേക്ഷ നൽകിയിട്ടുള്ളതായി അഭിഭാഷകൻ പറഞ്ഞു. എന്നാൽ കേസ് പരിഗണിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജി കോടതി അംഗീകരിച്ചില്ല.
2019 ഏപ്രിലിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച കേസിൽ സെപ്റ്റംബർ 21നാണ് ബിഷപ്പ് അറസ്റ്റിലാവുന്നത്. ബലാത്സംഗം, ലൈംഗിക പീഡനം അധികാര ദുർവിനയോഗം എന്നിങ്ങനെ അഞ്ചിലധികം വകുപ്പുകൾ ചുമത്തിയാണ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Intro:ബിഷപ്പ് ഫ്രാങ്കോ മുളക്കൽBody:കന്യാസ്ത്രിക്കെതിരായ പീഢനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളകലിനെതിരായി വിചാരണ നടപടികൾ ആരംഭിക്കുന്നത് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 25 തിയതിയിലേക്കാണ് മാറ്റിയിരിക്കുന്നത്.ഫാങ്കോ മുളക്കൽ കോടതിയിൽ നേരിട്ട് ഹാജരാകാതായതോടെയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വച്ചത്.. ഇന്നെ ദിവസം ഹാജരാകാൻ സാധിക്കില്ലന്ന് ചൂണ്ടിക്കാട്ടി ഫ്രാങ്കോ  മുളക്കൽ അപേക്ഷ നൽകിയിട്ടുള്ളതായി അഭിഭാഷകൻ പറയുന്നു.എന്നാൽ കേസ് പരിഗണിക്കുന്നതിന് കൂടുതൽ സമയം അനുവതിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജി കോടതി അംഗികരിച്ചില്ല.2019 ഏപ്രിലിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച്, സെപ്റ്റബർ 21നാണ് കേസിൽ ബിഷപ്പ് അറസ്റ്റിലാവുന്നത്. ബലാത്സംഗം, ലൈഗിക പീഢനം അധികാര ദുർവിനയോഗം എന്നിങ്ങനെ അഞ്ചിലധികം ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഫാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Conclusion:ഇ റ്റി വി
ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.