ETV Bharat / state

പാലായില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു - pala

ചെത്തിമറ്റം സ്വദേശി പനച്ചിയില്‍ ജസ്‌റ്റിനാണ് മരിച്ചത്.

കോട്ടയം  autorickshaw  autorickshaw accident  pala  നെല്ലിയാനി
പാലായില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു
author img

By

Published : Aug 4, 2020, 12:20 AM IST

കോട്ടയം: പാലാ നെല്ലിയാനിയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. ചെത്തിമറ്റം സ്വദേശി പനച്ചിയില്‍ ജസ്‌റ്റിനാണ് മരിച്ചത്. നെല്ലിയാനി ഇടനാട് റൂട്ടില്‍ ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. നെല്ലിയാനി ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സമീപത്തെ മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. തെറിച്ചു വീണ ജസ്‌റ്റിന്‍റെ ശരീരത്തിലേക്ക് വാഹനം മറിഞ്ഞു വീഴുകയായിരുന്നു. അപകടം കണ്ടിട്ടും അതു വഴി വന്ന വാഹനങ്ങൾ നിര്‍ത്താൻ തയ്യാറായില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഏറെനേരം രക്തം വാര്‍ന്ന് കിടന്നശേഷമാണ് ജസ്‌റ്റിനെ ആശുപത്രിയിലെത്തിക്കാനായത്. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രക്തം വാർന്ന് ജസ്റ്റിൻ മരിച്ചു.

മുന്നാനിയില്‍ കോടതി ഭാഗത്തെ ഓട്ടോ ഡ്രൈവറാണ് ജസ്റ്റിൻ. ഇടനാട് ഭാഗത്തേക്ക് ഓട്ടം പോവുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുകളിൽ പ്ലൈവുഡ് കെട്ടി വച്ചിട്ടുണ്ടായിരുന്നു. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യും. സംഭവത്തിൽ പാലാ പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.