ETV Bharat / state

അഫീലിന്‍റെ മരണം; കുടുംബവും ആക്ഷന്‍ കൗണ്‍സിലും പരാതി നൽകി - ഹാമർ ത്രോ

തെളിവുകള്‍ തിരുത്തിയതും കോള്‍ലിസ്റ്റ് നീക്കം ചെയ്തതും അടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമാണ് പരാതി നൽകിയത്

അഫീലിന്‍റെ മരണം: കുടുംബവും അഫീല്‍ ആക്ഷന്‍ കൗണ്‍സിലും പരാതി നൽകി
author img

By

Published : Oct 29, 2019, 7:13 PM IST

Updated : Oct 29, 2019, 7:38 PM IST

കോട്ടയം: ഹാമര്‍ത്രോ അപകടത്തില്‍ വിദ്യാഥി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഫീലിന്‍റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കി. തെളിവുകള്‍ തിരുത്തിയതും കോള്‍ ലിസ്റ്റ് നീക്കം ചെയ്തതും ഉള്‍പ്പെടെ അന്വേഷിക്കണമെന്നാണ് ആവശ്യം.

അഫീലിന്‍റെ മരണം; കുടുംബവും ആക്ഷന്‍ കൗണ്‍സിലും പരാതി നൽകി

അപകടത്തെ സംബന്ധിച്ച് സംസാരിക്കാന്‍ സംഘാടകസമിതി തയാറായിട്ടില്ലെന്ന് അഫീലിന്‍റെ പിതാവ് ജോണ്‍സണ്‍ പറഞ്ഞു. കുട്ടി ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ ഹാമര്‍ത്രോ നടത്തിയതിന് പിന്നിലെ കാരണം അന്വേഷിക്കണം. അപകടത്തില്‍ രക്തം പറ്റിയ ഹാമര്‍ തുടച്ച് വീണ്ടും മത്സരം നടത്തി. അഫീല്‍ വാളണ്ടിയര്‍ അല്ലായിരുന്നുവെന്നാണ് അപകടത്തിന് ശേഷം സംഘാടകര്‍ പറഞ്ഞത്. അനുകൂല റിപ്പോര്‍ട്ട് തയാറാക്കിയും ദുര്‍ബലമായ വകുപ്പ് ചുമത്തിയും സംഘാടകരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വസ്തുത വളച്ചൊടിക്കാന്‍ ശ്രമിച്ചത് അന്വേഷിക്കണമെന്നും ജോണ്‍സണ്‍ പറയുന്നു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കൗണ്‍സിലും പരാതി നല്‍കിയിട്ടുണ്ട്. അഫീലിന്‍റെ പേര് ഒഴിവാക്കി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത് അന്വേഷിക്കണം. മീറ്റ് നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെങ്കില്‍ അത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Intro:Body:അഫീലിന്റെ മരണത്തില്‍ കുടുംബം പരാതി നല്‍കി
അഫീല്‍ ആക്ഷന്‍ കൗണ്‍സിലും പരാതി നല്‍കി
മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷനേതാവിനും പരാതി

ഹാമര്‍ത്രോ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഉയരുന്ന സന്ദേഹങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് അഫീലിന്റെ കുടുംബവും അഫീല്‍ ആക്ഷന്‍ കൗണ്‍സിലും മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കി. തെളിവുകള്‍ തിരുത്തിയതും കോള്‍ലിസ്റ്റ് മായ്ച്ചതും അടക്കം പരിശോധിക്കണമെന്നാണ് ആവശ്യം.

അപകടത്തെ സംബന്ധിച്ച് സംസാരിക്കാന്‍ സംഘാടകസമിതി തയാറായിട്ടില്ലെന്ന് അഫീലിന്‍രെ പിതാവ് ജോണ്‍സണ്‍ പറഞ്ഞു. കുട്ടി ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ ഹാമര്‍ത്രോ നടത്തിയതിന് പിന്നിലെ കാരണം അന്വേഷിക്കണം. അപകടത്തില്‍ രക്തംപറ്റിയ ഹാമര്‍ തുടച്ച് വീണ്ടും മല്‍സരം നടത്തി. അപകടത്തിന് ശേഷം സംഘാടകര്‍ അഫീല്‍ വാളണ്ടിയര്‍ അല്ലായിരുന്നുവെന്നാണ് പറഞ്ഞത്. അനുകൂല റിപ്പോര്‍ട്ട് തയാറാക്കിയും ദുര്‍ബലമായ വകുപ്പ് ചുമത്തിയും സംഘാടകരെ രക്ഷിക്കാനാണ് ശ്രമം. വസ്തുത വളച്ചൊടിക്കാന്‍ ശ്രമിച്ചത് അന്വേഷിക്കണമെന്നും ജോണ്‍സണ്‍ പറഞ്ഞു.

ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കൗണ്‍സിലും പരാതി നല്‍കിയിട്ടുണ്ട്. അഫീലിന്റെ പേരൊഴിവാക്കി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത് അന്വേഷിക്കണം. മീറ്റ് നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെങ്കില്‍ അത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആക്ഷന്‍കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ജോണ്‍സണ്‍ (അഫീലിന്‍റെ പിതാവ്)
ഡാര്‍ളി (അഫീലിന്‍റെ മാതാവ്)

(blank in between visual)

Conclusion:
Last Updated : Oct 29, 2019, 7:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.