ETV Bharat / state

നിയമ പഠനത്തിനൊപ്പം പൊറോട്ടയടി, വീഡിയോ വൈറല്‍, താരമായി അനശ്വര

author img

By

Published : Jun 9, 2021, 9:13 PM IST

Updated : Jun 9, 2021, 11:11 PM IST

അനശ്വര പൊറോട്ടയടിക്കുന്ന വീഡിയോ ഇതിനകം 80 ലക്ഷത്തിലധികം പേരാണ് കണ്ടത്.

Anaswara  നിയമപഠനത്തിനൊപ്പം പെറോട്ടയടി  സോഷ്യൽ മീഡിയയിൽ വൈറലായി അനശ്വര  പെറോട്ടയടിക്കുന്ന വീഡിയോ  തൊടുപുഴ അൽ അസ്ഹർ എൻജിനീയറിംഗ് കോളേജ്  Thodupuzha Al Azhar College of Engineering  പൊറോട്ട  Perotta
നിയമപഠനത്തിനൊപ്പം പെറോട്ടയടി; സോഷ്യൽ മീഡിയയിൽ വൈറലായി അനശ്വര

കോട്ടയം : ചിലരൊക്കെ ഒറ്റദിനം കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തരാകാറുണ്ട്. പലപ്പോഴും ആ പ്രശസ്തി അവർക്ക് ജീവിത ദുരിതങ്ങളിൽ നിന്നുള്ള കരകയറൽ കൂടിയാകും. അങ്ങനെ ഇപ്പോൾ താരമായിരിക്കുകയാണ് എരുമേലി സ്വദേശി അനശ്വര.

23 കാരി പൊറോട്ടയടിക്കുന്ന വീഡിയോ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനകം 80 ലക്ഷത്തിധികം പേരാണ് വീഡിയോ കണ്ടത്. തൊടുപുഴ അൽ അസ്ഹർ എൻജിനീയറിംഗ് കോളേജിലെ അവസാനവർഷ നിയമ വിദ്യാർഥിയാണ് അനശ്വര. സ്വന്തമായി നടത്തുന്ന ഹോട്ടലിൽ പതിമൂന്ന് വർഷമായി പൊറോട്ട അടിക്കുന്നുണ്ട്. അമ്മയെ സഹായിക്കാൻ വേണ്ടിയാണ് പഠിച്ചത്. ആദ്യം വഴങ്ങാന്‍ പാടുപെട്ടെങ്കിലും ഇപ്പോൾ ഏറ്റവും എളുപ്പമുള്ള പണി ഇതാണെന്ന് അനശ്വര പറയുന്നു.

നിയമ പഠനത്തിനൊപ്പം പൊറോട്ടയടി, വീഡിയോ വൈറല്‍, താരമായി അനശ്വര

വക്കീൽ ആകണമെന്നും സൈക്യാട്രി പഠിക്കണമെന്നുമാണ് അനശ്വരയുടെ ആഗ്രഹം. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കൂടിയാണ് പഠനത്തിനിടയിലും പൊറോട്ടയടിക്കുന്നത്. കൂടാതെ പൊറോട്ട കച്ചവടത്തിന് ഒരു നല്ല കട തുടങ്ങണമെന്ന ആഗ്രഹവും മനസിലുണ്ട്. കോളജിൽ പൊറോട്ടയെന്നാണ് ഇരട്ട പേരെങ്കിലും തങ്ങളുടെ ഉപജീവനമാർഗമായ ഈ പണി ഉപേക്ഷിക്കാൻ അനശ്വര തയ്യാറല്ല.

എത്ര ചെറിയ തൊഴിലായാലും അതിന് അതിന്‍റേതായ മൂല്യമുണ്ടെന്നും സന്തോഷത്തോടെ ചെയ്താൽ പ്രതിഫലം എപ്പോഴായാലും തേടിയെത്തുമെന്നും ഈ മിടുക്കി ഓര്‍മ്മിപ്പിക്കുന്നു.

Last Updated : Jun 9, 2021, 11:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.