കോട്ടയം: കോട്ടയം ജില്ലയിലെ കൊവിഡ് പരിചരണ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നതിനായി അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷന്‍ 30 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കി. പെടിഎമ്മിന്‍റെ സഹകരണത്തോടെ കോട്ടയം റൗണ്ട് ടേബിള്‍ (നമ്പര്‍ 79) മുഖേന ലഭ്യമാക്കിയ കോണ്‍സെന്‍ട്രേറ്ററുകള്‍ റൗണ്ട് ടേബിള്‍ പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ എം. അഞ്ജനയ്ക്ക് കൈമാറി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജേക്കബ് കേളചന്ദ്ര, ജോര്‍ജ് ടോമി, അജയ് ജോണ്‍ ജോര്‍ജ്, യാക്കൂബ് ജേക്കബ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Read Also......കൊച്ചിയില്‍ ഒരുങ്ങുന്നു 100 ഓക്സിജന്‍ ബെഡുകളോടെ നഗരസഭയുടെ ആശുപത്രി