കോട്ടയം: രണ്ടു ദിവസമായി മഴ തുടരുന്നതോടെ അതീവ ജാഗ്രതയിലാണ് കോട്ടയം ജില്ലയുടെ മലയോര മേഖലകൾ. മണ്ണിടിച്ചിൽ- ഉരുൾപൊട്ടൽ സാധ്യതകൾ മുന്നിൽ കണ്ട് കിഴക്കൻ മേഖലയിലെ നാല് പഞ്ചായത്തുകളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കുട്ടിക്കൽ വില്ലേജിലെ മേലേടത്ത് മേഖലയിൽ ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകി. തീക്കോയി, തലനാട്, വെള്ളികുളം, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തുകളിലും ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളത്തിനടിയിലാണ്. അപ്പർ കുട്ടനാടൻ മേഖലയിലെ വെള്ളക്കെട്ട് തുടരുകയാണ്. കുമരകം, ഇല്ലിക്കൽ, തീരുവാർപ്പ്, വെള്ളൂർ വൈക്കം മേഖലകളിൽ നിരവധിപേര്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ തുടരുന്നു 22136 പേരെയാണ് 173 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്.