കോട്ടയം: യുഡിഎഫ് വേദിയില്‍ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് മാണി സി.കാപ്പന്‍. 422 കോടിയുടെ വികസനം ഒരു വർഷത്തിനുള്ളിൽ പാലായിൽ കൊണ്ടുവരാൻ സഹായിച്ചത് മുഖ്യമന്ത്രിയാണെന്ന് മാണി സി.കാപ്പന്‍ പറഞ്ഞു. തന്‍റെ വിജയത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഏറെ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോസ് കെ മാണി ജൂനിയര്‍ മാഡ്രേക്കാണെന്നും അദ്ദേഹം പറഞ്ഞു.
മാണി സി.കാപ്പന് യുഡിഎഫില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പാലായില്‍ നല്‍കിയ സ്വീകരണത്തിലാണ് മാണി സി.കാപ്പനെ പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചത്. നൂറ് കണക്കിന് വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ മാണി സി.കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ അണിചേർന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.ജെ ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ ചേര്‍ന്നാണ് കാപ്പനെ സ്വീകരിച്ചത്.