കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍ എം. അഞ്ജന.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുള്ള മേഖലകളില്‍ നിര്‍ദേശിക്കപ്പെട്ട നിയന്ത്രണങ്ങള്‍ നടപ്പാക്കപ്പെടണം.
ഓരോ കാറ്റഗറിയിലും പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍, പ്രവര്‍ത്തന സമയം, പാലിക്കേണ്ട കൊവിഡ് മുന്‍കരുതലുകള്‍ തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉത്തരവിലുണ്ട്.
Also read: കാതോലിക്കാ ബാവായുടെ ആരോഗ്യനില ഗുരുതരം
രോഗപ്രതിരോധത്തിനായുള്ള ക്രമീകരണങ്ങളോട് ജില്ലയിലെ ഭൂരിഭാഗം വ്യാപാരികളും സഹകരിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അത്തരം സ്ഥാപനങ്ങള്‍ അനുവദനീയമായ മൂന്ന് പ്രവൃത്തി ദിവസങ്ങളില്‍ അടച്ചിടുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ പറഞ്ഞു.