കോട്ടയം : പാലാ സെന്‍റ് തോമസ് കോളജില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്ന പ്രതി അഭിഷേക് ബൈജുവിനെ ക്യാംപസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉച്ചയോടെയായിരുന്നു നടപടികള്‍. പാലാ ഡിവൈഎസ്‌പി ഓഫിസിൽ നിന്നാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
READ MORE: പാലാ കൊലപാതകം; അഭിഷേകിന്‍റെ തെളിവെടുപ്പ് ഇന്ന്
കൊലപാതകം നടത്തിയ രീതി പ്രതിയെ കൊണ്ട് പൊലീസ് പുനരാവിഷ്‌കരിച്ചു. എസ്എച്ച്ഒ കെ.പി തോംസൺ ആണ് നിതിനയായി തെളിവെടുപ്പില്‍ പങ്കെടുത്തത്.
പരീക്ഷ ഹോളില്‍ നിന്ന് നേരത്തെ പുറത്തിറങ്ങി സിമന്‍റ് ബഞ്ചിൽ നിതിനയെ കാത്തിരുന്നത് അഭിഷേക് കാണിച്ചുകൊടുത്തു. മൊബൈൽ ഫോണിൽ സംസാരിച്ച് എത്തിയ നിതിനയോട് സംസാരിച്ചതും കഴുത്തിന് പിടിച്ച് കൊലപ്പെടുത്തിയതും അഭിഷേക് വിശദീകരിച്ചു.
READ MORE: നിതിനയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി ; മൃതദേഹം സംസ്‌കരിച്ചു
കഴുത്തിലെ ധമനികള്‍ മുറിഞ്ഞ് രക്തം വാര്‍ന്നതാണ് നിതിനയുടെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം സമീപത്തെ ബഞ്ചിൽ പോയി അഭിഷേക് ഇരുന്നതും കാണിച്ചു.
വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് പ്രതിയെ തിരികെ കൊണ്ടുപോയി. വൻ സുരക്ഷാവലയത്തിലാണ് പ്രതിയെ എത്തിച്ചത്.
അതേസമയം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നിതിന മോളുടെ സംസ്‌കാര ചടങ്ങുകള്‍ ബന്ധുവീട്ടില്‍ നടന്നു. വെള്ളിയാഴ്‌ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.