ETV Bharat / state

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് മരണം

മൂന്നു സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് അപകടത്തില്‍ മരിച്ചത്

Accident in Kottayam  5 dead  accident  കോട്ടയം  അപകടം  അഞ്ച് പേർ മരിച്ചു
കോട്ടയത്ത് വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു
author img

By

Published : Feb 1, 2020, 8:41 AM IST

Updated : Feb 1, 2020, 10:42 AM IST

കോട്ടയം: കുറവിലങ്ങാടിന് സമീപം എംസി റോഡിൽ കാളികാവിൽ നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ച് അപകടം. പുലർച്ചെ 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സംഭവത്തിൽ മൂന്നു സ്‌ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ തൽക്ഷണം മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ വേളൂർ ഉള്ളാട്ടിൽപാടി വീട്ടിൽ തമ്പി, ഭാര്യ വത്സല, മരുമകൾ പ്രഭ, ചെറുമകൻ അർജുൻ, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.

കോട്ടയത്ത് വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു

കടുത്തുരുത്തിയിൽ നിന്നെത്തിയ അഗ്നിശമനസേനയും, നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. തൃശൂരിലെ ബന്ധു വിട്ടിൽ പോയി മടങ്ങി വന്നവരാണ് കാറിൽ ഉണ്ടായിരുന്നത്. പെരുമ്പാവൂരിലേക്ക് തടിയുമായി പോവുകയായിരുന്ന ലോറിക്കടിയിലേക്കാണ് കാർ ഇടിച്ചുകയറിയത്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം എംസി റോഡിൽ ഗതാഗതം സ്‌തംഭിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കടുത്തുരുത്തി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Last Updated : Feb 1, 2020, 10:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.