കോട്ടയം: വടവാതൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വിജയപുരം പഞ്ചായത്ത് അംഗം സാറാമ്മ തോമസിന്‍റെ മകൾ സ്നേഹ സൂസൻ തോമസാണ്(22) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച മാധവൻപടി - പുതുപ്പള്ളി റോഡിലാണ് അപകടമുണ്ടായത്.
വീട്ടില്‍ നിന്ന് റോഡിലേക്ക് സ്‌കൂട്ടര്‍ ഇറക്കുമ്പോള്‍ കാര്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂസണ്‍ ചികിത്സക്കിടെ ഇന്നലെ വൈകിട്ടോടെ മരിച്ചു.