ETV Bharat / state

രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വേദനാജനകം: ഉമ്മന്‍ചാണ്ടി

സിപിഎമ്മിന്‍റെ സ്ത്രീ വിരുദ്ധ നിലപാടാണ് എ. വിജയരാഘവന്‍റെ പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഉമ്മന്‍ചാണ്ടി
author img

By

Published : Apr 2, 2019, 5:34 PM IST

രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വേദനാജനകം: ഉമ്മന്‍ചാണ്ടി
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെഎൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ നടത്തിയ പരാമര്‍ശം അങ്ങേയറ്റം വേദനാജനകമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഎമ്മിന്‍റെ സ്ത്രീ വിരുദ്ധ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. ദളിത് വിഭാഗങ്ങളെ അപമാനിക്കുകയാണ് വിജയരാഘവന്‍ ചെയ്തത്. സ്ത്രീ ശാക്തീകരണത്തിനായി വാദിക്കുകയും ദളിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുകയും ചെയ്യുന്ന സിപിഎം, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്‍റെ ഈ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയണം. വിജയരാഘവന്‍ പരസ്യമായി മാപ്പ് പറയണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിപിഎം നേതാക്കള്‍ക്കും അവരുടെ മാധ്യമങ്ങള്‍ക്കും സമനില തെറ്റിയ അവസ്ഥയാണ്. അതിന് ഉദാഹരണങ്ങളാണ് അമൂല്‍ ബേബി, പപ്പുമോന്‍ പ്രയോഗങ്ങളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.രാഹുല്‍ ഗാന്ധി ന്യൂനപക്ഷ മണ്ഡലം തേടിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ജനങ്ങളെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

Intro:ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എതിരായ എൽഡിഎഫ് കൺവീനർ വിജയരാഘവൻ വിവാദപരാമർശം അങ്ങേയറ്റം വേദനാജനകമെന്ന് മുൻമുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി

Body:ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എതിരായി എൽഡിഎഫ് കൺവീനർ വിജയരാഘവൻ വിവാദപരാമർശം അങ്ങേയറ്റം വേദനാജനകമെന്ന് മുൻമുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി. സിപിഎമ്മിൻെറ സ്ത്രീ വിരുദ്ധ നിലപാട് ആണ് ഇതിലൂടെ വ്യക്തമാകുന്നത്. ദളിത് വിഭാഗത്തെ അപമാനിക്കുകയാണ് വിജയരാഘവൻ ഇതിലൂടെ ചെയ്തിരിക്കുന്നത്. സ്ത്രീശാക്തീകരണത്തിനായി വാദിക്കുകയും ദളിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു എന്നു വാദിക്കുന്ന മാർക്സിസ്റ്റ് പാർട്ടി, പാർട്ടിയിലെ മുതിർന്ന നേതാവിനെ ഈ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയണം എന്നും ഉമ്മൻചാണ്ടി കോട്ടയത്ത് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മാർക്സിസ്റ്റ് പാർട്ടി നേതാക്കൾക്കും അവരുടെ മാധ്യമങ്ങൾക്കും സമനിലതെറ്റിയ അവസ്ഥയിലാണ് പെരുമാറുന്നത്. അതിനുദാഹരണമാണ് അമുൽബേബി പപ്പുമോൻ പ്രയോഗങ്ങൾ. രാഹുൽ ന്യൂനപക്ഷ മണ്ഡലം തേടിയെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവന ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

വിജയരാഘവൻ വിവാദ പരാമർശത്തിൽ ശക്തമായ നടപടി വേണമെന്നും, പ്രസ്താവന പിൻവലിച്ചു വിജയരാഘവൻ മാപ്പ് പറയണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

Conclusion:ഇടിവി ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.